‘സതീശന് നട്ടെല്ലില്ലാതെ പോയി’; സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ വിമർശനവുമായി എകെ ഷാനിബ്

a k shanib

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ വിമർശനവുമായി എകെ ഷാനിബ്.പാലക്കാട് തികഞ്ഞ വര്‍ഗീയത മാത്രം പറഞ്ഞ ഒരാള്‍ നിലപാട് മാറ്റാതെ കോൺഗ്രസ് ഓഫീസിലിരിക്കുന്നത് കണ്ടുവെന്നും വര്‍ഗീയ പരാമര്‍ശം തിരുത്താതെ കൂടെ ഇരിത്തില്ലെന്ന് പറയാനുള്ള നട്ടെല്ല് വി ഡി സതീശന് ഇല്ലാതായിപ്പോയി എന്നും ഷാനിബ് വിമർശിച്ചു.

കോൺഗ്രസ് വിഷ പാമ്പിനെയാണ് തോളിലിട്ടിരിക്കുന്നതെന്ന് പാലക്കാട്ടെ ഒരു വോട്ടര്‍ തന്നോട് പറഞ്ഞുവെന്നും ഷാനിബ് പരിഹസിച്ചു.നിലപാട് മാറ്റാൻ തയ്യാറല്ലെന്ന് പറഞ്ഞാണ് കോൺഗ്രസ് ഓഫീസിലേക്ക് സന്ദീപ് ഓടിക്കയറിയത്.

ALSO READ; മാറ്റത്തെ ആര്‍ക്കാണ് പേടി; കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ തീരുമാനിച്ചത് എല്ലാ വിദ്യാർത്ഥികളുടെയും ഗുണനിലവാരം ഉയര്‍ത്താൻ: മന്ത്രി വി ശിവൻകുട്ടി

പോപ്പുലര്‍ ഫ്രണ്ടുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് കോൺഗ്രസ് സന്ദീപ് വാര്യര്‍ കൂടെക്കൂട്ടിയത് എന്നും ഡിസിസി പ്രസിഡന്‍റ് പോലും സന്ദീപിന്‍റെ വരവ് അറിഞ്ഞിട്ടില്ല എന്നും അദ്ദേഹം വിമർശിച്ചു.കോൺഗ്രസിനകത്തുള്ള വലിയൊരു വിഭാഗം സരിന് വോട്ട് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News