യൂത്ത് കോൺഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്ഐയിൽ ചേർന്നു.ഷാനിബിന് ഡിവൈഎഫ്ഐയിൽ പ്രാഥമിക അംഗത്വം ലഭിച്ചു.
ചില സത്യങ്ങൾ വിളിച്ചു പറഞ്ഞതിൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ആളാണ് താനെന്നും അധികാരത്തിനുവേണ്ടി ഏത് വർഗീയതയെയും കൂട്ടു പിടിക്കാൻ കോൺഗ്രസ് തയ്യാറായിരിക്കുന്നുവെന്നും ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ; തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങി കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം
“എസ്ഡിപിഐയുമായും ഒരു മറയുമില്ലാതെ ചേർന്ന് നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്.കോൺഗ്രസ് തിരുത്താൻ തയ്യാറായില്ല.തെരഞ്ഞെടുപ്പിൽ ജയിക്കുന്നതാണ് ന്യായ അന്യായങ്ങളുടെ തീർപ്പ് എന്ന കോൺഗ്രസ് കരുതി.പാർട്ടിയെ എസ്ഡിപിഐ യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ആർഎസ്എസിലും കൊണ്ട് കെട്ടാനാണ് ശ്രമിക്കുന്നത്.അതിന് നേതൃത്വം നൽകുന്നത് പ്രതിപക്ഷ നേതാവാണ്.”- ഷാനിബ് പറഞ്ഞു. അതേസമയം ഷാനിബിനെ പോലുള്ളവർ പ്രസ്ഥാനത്തിലേക്ക് കടന്നു വന്നതിൽ സന്തോഷമുണ്ടെന്ന് വികെ സനോജ് പ്രതികരിച്ചു.
ENGLISH NEWS SUMMARY: Former Youth Congress leader AK Shanib joined DYFI. Shanib got primary membership in DYFI.Shanib told the media that he was expelled from the Congress party for speaking some truths and that the Congress is ready to accept any communalism for the sake of power.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here