കോൺഗ്രസ് വിട്ട എ കെ ഷാനിബ് ഡിവൈഎഫ്ഐയിലേക്ക്

A K Shanib

കോണ്‍ഗ്രസ് വിട്ട എ കെ ഷാനിബ് ഡിവൈഎഫ്‌ഐയിലേക്ക്. ഇന്ന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് ഡിവൈഎഫ്‌ഐ അംഗത്വം സ്വീകരിക്കും. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയാണ് എകെ ഷാനിബ്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഷാനിബ് കോണ്‍ഗ്രസ് വിട്ടത്. വി ഡി സതീശന്‍, ഷാഫി പറമ്പില്‍, കോക്കസിനെതിരെ ഷാനിബ് പരസ്യ പ്രതികരണം നടത്തിയിരുന്നു. തുടര്‍ന്നാണ് ഷാനിബ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്

കോണ്‍ഗ്രസുകാരനായി തന്നെ തുടരുകയെന്ന തന്റെ ആഗ്രഹം ഉപേക്ഷിക്കുകയാണെന്ന് ഷാനിബ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.ഒരേ സമയം ആർഎസ്എസുമായും എസ്ഡിപിഐയുമായും തെരഞ്ഞെടുപ്പ് ബന്ധത്തിന് ശ്രമിക്കുന്ന കോൺഗ്രസും മുസ്ലിം ലീഗും കേവലം അധികാര രാഷ്ട്രീയം മാത്രമാണ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അധികാരത്തിലെത്താൻ ഏത് വർഗീയതയുമായും ചേരാൻ മടിയില്ലാത്ത ,അതിനെ ചോദ്യം ചെയ്യാൻ ഒരാൾ പോലും ബാക്കിയില്ലാത്ത പാർട്ടിയാണ് ഇന്നത്തെ കോൺഗ്രസെന്നും ഷാനിബ് തുറന്നടിച്ചു.

ഒരു തിരുത്തലിനും തയ്യാറാകാതെ തെറ്റിൽ നിന്ന് തെറ്റിലേക്ക് തുടരെ തുടരെ സഞ്ചരിക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. ഒരു സാധാരണ കോൺഗ്രസ്കാരനാണ് എന്ന് പറഞ്ഞ് തുടരുന്നത് പോലും ഇനി മതേതര കേരളത്തോട് ചെയ്യുന്ന അനീതിയാണെന്ന തുറന്നെ‍ഴുത്തോട് കൂടിയാണ് അദ്ദേഹം തന്‍റെ എ‍ഴുത്ത് പൂർത്തിയാക്കുന്നത്.

ALSO READ;റേഷൻ മസ്റ്ററിങ്: ‘ജനങ്ങൾ പൂർണമായും പങ്കെടുക്കണം’; പൊതുവിപണിയിലെ വില പിടിച്ചു നിർത്താനാകുന്നത് സപ്ലൈകോ ഉള്ളത് കൊണ്ടെന്നും മന്ത്രി

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും ഒരു കോൺഗ്രസുകാരനായി തന്നെ തുടരുക എന്ന എന്റെ ആഗ്രഹം ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണ്. ഒരേ സമയം ആർഎസ്എസ് മായും എസ്ഡിപിഐ യുമായും തെരഞ്ഞെടുപ്പ് ബന്ധത്തിന് ശ്രമിക്കുന്ന കോൺഗ്രസും മുസ്ലിം ലീഗും കേവലം അധികാര രാഷ്ട്രീയം മാത്രമാണ് ലക്ഷ്യമാക്കുന്നത്. ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുന്നിൽ കൈ കൂപ്പി നിൽക്കുന്ന പ്രതിപക്ഷനേതാവും എസ്ഡിപിഐ ക്കാരന്റെ തോളിൽ കയ്യിട്ട് നിൽക്കുന്ന യൂത്ത് നേതാവും തെളിച്ചമുള്ള ചിത്രങ്ങൾ ആയി നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ ഒരാൾ പോലും അതിനെ ചോദ്യം ചെയ്യാൻ ഇല്ല എന്നത് കോൺഗ്രസ് പാർട്ടിയുടെ അധഃപതനം കൂടുതൽ വെളിവാക്കുന്നു. വർഗീയതയെ എന്നും അകറ്റി നിർത്തുന്നതിൽ ശ്രദ്ധ പുലർത്തിയിരുന്ന സമസ്ത പോലുള്ള സംഘടനകളിൽ ഭിന്നിപ്പ് ഉണ്ടാക്കുകയും എന്നാൽ വർഗ്ഗീയ സംഘടനകളെ ചേർത്ത് പിടിക്കുകയും ചെയ്യുന്ന നിലപാട് ആണ് ലീഗും കോൺഗ്രസും സ്വീകരിക്കുന്നത്.

ALSO READ; മാലിന്യം വലിച്ചെറിയരുത്; കെഎസ്ആർടിസി ബസുകളിൽ വേസ്റ്റ് ബിന്നുകൾ

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഭൂരിപക്ഷ വർഗ്ഗീയതയെ തലോടുന്ന കാഴ്ചയും നമ്മൾ തുടരെ കണ്ടുകൊണ്ടിരിക്കുകയാണ്. “ഇനിയും അധികാരത്തിൽ നിന്ന് മാറി നിന്നാൽ കോൺഗ്രസ് പാർട്ടി കേരളത്തിലും തകരും അത് കൊണ്ട് ആരെ കൂട്ട് പിടിച്ചിട്ട് ആണെങ്കിലും അധികാരമേറണം “എന്ന ന്യായം ചുറ്റും നിൽക്കുന്ന സ്തുതിപാഠകർക്ക് ദഹിച്ചാലും മതേതര വിശ്വാസികൾ ആയ സാധാരണ കോൺഗ്രസുകാർ അംഗീകരിക്കാൻ പോകുന്നില്ല. പാലക്കാട് വിജയം എല്ലാറ്റിനും ഉള്ള മറുപടി ആണ് എന്ന നിലയിൽ കാര്യങ്ങൾ വിലയിരുത്തി തിരുത്തലുകൾക്ക് തയ്യാറാവാതെ പോകാൻ ആണ് പാർട്ടി തീരുമാനം എന്നാണ് അറിയാൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് വിജയമാണ് ന്യായാന്യായങ്ങളുടെ തീർപ്പ് എന്ന കണ്ടെത്തലിലേക്ക് ദേശീയ പാർട്ടിയായ കോൺഗ്രസിന് എത്താൻ കഴിയുന്നെങ്കിൽ നല്ല നമസ്കാരം എന്ന് മാത്രമേ പറയാൻ ഉള്ളൂ.

തൃശൂർ പരാജയത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാനോ പാർട്ടിക്ക് അകത്ത് ചർച്ച ചെയ്യാനോ റിപ്പോർട്ടിൽ നടപടി സ്വീകരിക്കാനോ തയ്യാറാവാത്ത പാർട്ടി ഒരു തിരുത്തലിനും തയ്യാറല്ലെന്ന് വ്യക്തമാണ്. തെറ്റിൽ നിന്ന് തെറ്റിലേക്ക് തുടരെ തുടരെ സഞ്ചരിക്കുകയാണ് കോൺഗ്രസ്. പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസ്. അധികാരത്തിലെത്താൻ ഏത് വർഗീയതയുമായും ചേരാൻ മടിയില്ലാത്ത ,അതിനെ ചോദ്യം ചെയ്യാൻ ഒരാൾ പോലും ബാക്കിയില്ലാത്ത പാർട്ടിയാണ് ഇന്നത്തെ കോൺഗ്രസ്. ഒരു സാധാരണ കോൺഗ്രസ്കാരനാണ് എന്ന് പറഞ്ഞ് തുടരുന്നത് പോലും ഇനി മതേതര കേരളത്തോട് ചെയ്യുന്ന അനീതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News