എ കെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി; പി സരിന് പിന്തുണ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിന്ന് എ കെ ഷാനിബ് പിന്മാറി. എൽ ഡി എഫ് സ്ഥാനാർഥി പി സരിന് പിന്തുണ നൽകുമെന്നും എ കെ ഷാനിബ് പറഞ്ഞു. സരിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എ കെ ഷാനിബ് പിൻമാറിയത്. മത്സരത്തിൽനിന്ന് പിൻമാറുന്ന വിവരം ഷാനിബും സരിനും ഒരുമിച്ചാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് രാവിലെ ഷാനിബ് മത്സരത്തിൽനിന്ന് പിൻമാറണമെന്ന് വാർത്താസമ്മേളനത്തിൽ സരിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരത്തിൽ ഉറച്ചുനിൽക്കുമെന്നായിരുന്നു ഷാനിബ് മറുപടി നൽകിയത്. പിന്നീടാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നത്.

ബി ജെ പിയെയും വി ഡി സതീശന്‍റെ നയങ്ങളെയും ഒരുപോലെ പരാജയപ്പെടുത്തണമെന്നും അതിനാലാണ് മത്സരത്തിൽനിന്ന് പിൻമാറുന്നതെന്നും ഷാനിബ് വ്യക്തമാക്കി.

Also read:ഹേമാ കമ്മറ്റി റിപ്പോർട്ട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി

പാലക്കാട് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം നിരവധി ആളുകൾ തന്നെ വിളിച്ചിരുന്നതായി ഷാനിബ് പറഞ്ഞു. മതേതര വോട്ടുകൾ ഭിന്നിക്കുന്നതിൽ ആശങ്കയുണ്ടെന്ന് ഇവർ പറഞ്ഞിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മത്സരത്തിൽനിന്ന് പിൻമാറുന്നതെന്ന് ഷാനിബ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News