ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാൻ ആകാശ എയർ തയ്യാറായി.
ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയർ. അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുക 2024 മാർച്ച് അവസാനത്തോടെയാണ്.
ALSO READ: ഇനി വെറും ഉള്ളിയല്ല, അല്‍ – ഉള്ളി, ഉള്ളി വില കണ്ണുനിറയ്ക്കും; വെട്ടിലായത് ഇവര്‍
ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക കുവൈറ്റ്, ദോഹ, ജിദ്ദ, റിയാദ്, കുവൈത്ത് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കായിരിക്കും. പതിയെ രണ്ടാം ഘട്ടമായി ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ് എന്നീ രാജ്യങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും. ആകാശ എയർ സിഇഒ വിനയ് ദുബേയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ALSO READ: പഠനത്തിനൊപ്പം വരുമാനം; ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ സാധ്യകളെക്കുറിച്ച് മന്ത്രി പി രാജീവ്
ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിൽ നിന്ന് വിദേശ സർവീസുകൾ നടത്തുന്നതിന് കഴിഞ്ഞ സെപ്റ്റംബറിൽ കമ്പനിക്ക് അനുമതി ലഭിച്ചിരുന്നു. കുവൈത്ത്, സൗദി, ഖത്തർ എന്നീ രാജ്യങ്ങളിലെ നിന്നുള്ള അംഗീകാരത്തിനായി വ്യോമയാന അധികൃതരെ കാത്തിരിക്കുകയാണ് കമ്പനി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here