തുറന്നിട്ട റോൾസ് റോയ്സിൽ കാഴ്ചകൾ കണ്ട് പ്രിയപ്പെട്ടവൾക്കൊപ്പം ആഢംബര യാത്ര.. കൂട്ടിന് ഇരട്ട സഹോദരിയും; ഒറ്റ യാത്രയാൽ സോഷ്യൽമീഡിയയെ കയ്യിലെടുത്ത് അംബാനി കുടുംബാംഗങ്ങൾ

സോഷ്യൽ മീഡിയയിലെങ്ങും അംബാനി കുടുംബം നിറഞ്ഞു നിൽക്കുകയാണ് ഇന്നലെ മുതൽ. കാര്യമെന്തെന്നല്ലേ? ഒരു യാത്രയാണ് ചർച്ചകൾക്കാധാരം. തൻ്റെ ഇരട്ട സഹോദരിയായ ഇഷ അംബാനിയ്ക്കും പ്രിയപ്പെട്ടവളായ ശ്ലോക മെഹ്ത്തയ്ക്കുമൊപ്പം മുംബൈ നഗരത്തിൽ കഴിഞ്ഞ ദിവസം ആകാശ് അംബാനി  നടത്തിയ റോൾസ് റോയ്സ് യാത്രയാണ് സമൂഹ മാധ്യമങ്ങളെ പിടിച്ച്കുലുക്കിയിരിക്കുന്നത്. രാത്രിയിൽ തുറന്നിട്ട റോൾസ് റോയ്സിലൂടെയായിരുന്നു ആകാശ്  അംബാനി സഹോദരിക്കും ഭാര്യയ്ക്കും ഒപ്പം യാത്ര നടത്തിയത്.

ALSO READ: ബൈജൂസിനെതിരായ പാപ്പരത്ത നടപടി നിര്‍ത്തിവച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

രാത്രിയിലെ നഗര ജീവിതം ആസ്വദിച്ചും കാഴ്ചകൾ കണ്ടും അംബാനി കുടുംബാംഗങ്ങൾ നടത്തിയ യാത്ര പ്രദേശവാസികളിലും കൌതുകമുണർത്തുന്നതായിരുന്നു. എന്നാൽ, ചിലർ ഇതിനെ ഷോഓഫ് എന്നും സോഷ്യൽ മീഡിയയിൽ പരിഹസിച്ചു. ടാറ്റ കുടുംബത്തിൻ്റെയും ബിർള കുടുംബത്തിൻ്റെയും ലാളിത്യം ഈ അവസരത്തിൽ സ്മരിക്കുന്നു, എന്നായിരുന്നു കമൻ്റുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News