ബിഎസ്പിയെ ഇനി അനന്തരവന്‍ നയിക്കും; പ്രഖ്യാപനവുമായി മായാവതി

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഒഴികെ തന്റെ അനന്തരവന്‍ ആകാശ് ആനന്ദ്, തന്റെ പിന്‍ഗാമിയായി ബഹുജന്‍ സമാജ്  പാര്‍ട്ടി (ബിഎസ്പി)യെ നയിക്കുമെന്ന് മായാവതി അറിയിച്ചു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും പാര്‍ട്ടിയുടെ ചുമതല മായാവതിക്ക് തന്നെയായിരിക്കും.

ലക്‌നൗവിലെ പാര്‍ട്ടി ഓഫീസില്‍ മായാവതിയുടെ അധ്യക്ഷതയില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള യോഗത്തിലാണ് തീരുമാനം എടുത്തത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നിവടങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ കുറിച്ചുള്ള അവലാകനവും പാര്‍ട്ടി നടത്താനൊരുങ്ങുന്നതിനിടയിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.

ALSO READ:  ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദ്ദേശം നൽകി

അതേസമയം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണിയാക്കാനുള്ള ചര്‍ച്ചകളും ബിഎസ്പിയില്‍ പുരോഗമിക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ താര പ്രചാരകനായിരുന്ന ആകാശ് തന്നെയാകും മായാവതിയുടെ പിന്‍ഗാമിയെന്ന് രാഷ്ട്രീയ നിരീക്ഷര്‍ ഉറപ്പിച്ചിരുന്നു. നിയമസഭാ ഇലക്ഷനില്‍ പാര്‍ട്ടി കേഡറിനെ ശാക്തീകരിക്കാനും ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പുനസംഘടന ഉള്‍പ്പെടെയുള്ള ഉത്തരവാദിത്വങ്ങള്‍ ആകാശിനായിരുന്നു.

സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് ശേഷം 2019ല്‍ ബിഎസ്പിയുടെ ദേശീയ കോര്‍ഡിനേറ്ററായി ആകാശിനെ നിയമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News