രോഹിത്തിന്‍റെ ഭാര്യയുടെ കമന്‍റ് ഹാര്‍ദ്ദിക് പാണ്ഡ്യക്കുള്ള മുന്നറിയിപ്പ്; ടീമിനകത്ത് എന്തൊക്കെയോ ചീയുന്നുണ്ടെന്ന് ആകാശ് ചോപ്ര

മുംബൈ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറുടെ അഭിമുഖ വീഡിയോക്ക് താഴെ രോഹിത്തിന്‍റെ ഭാര്യയുടെ കമന്‍റ് പുതിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കുള്ള മുന്നറിയിപ്പാണെന്ന് ആകാശ് ചോപ്ര.ആകാശ് ചോപ്രയുടെ യുട്യൂബ് വീഡിയോയില്‍ ആണ് ഇക്കാര്യം പറഞ്ഞത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയതിന് പിന്നാലെ ടീമിനകത്ത് എന്തൊക്കെയോ ചീയുന്നുണ്ടെന്ന് രോഹിത്തിന്‍റെ ഭാര്യ റിതിക സജ്ദേശിട്ട കമെന്റ് ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര പറയുന്നത്.

ALSO READ: പാക് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റവുമായി ഇമ്രാൻ ഖാൻ
മുംബൈ ഇന്ത്യന്‍സിന് പഴയതുപോലെ ഒരു കുടുംബമായി കളിക്കാനാകുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. റിതികയിട്ട കമന്‍റ് ടീമിനകത്ത് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നതിന്‍റെ സൂചനയാണ്. ക്യാപ്റ്റന്‍സി മാറാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മാര്‍ക്ക് ബൗച്ചര്‍ നല്‍കിയ അഭിമുഖത്തിന് താഴെ റിതിക കമന്‍റിട്ടത് അറിയാതെ ചെയ്തതല്ല. ആ കമന്‍റ് വൈറലാകുമെന്ന് ഉറപ്പായിരുന്നു. ബൗച്ചര്‍ പറഞ്ഞതില്‍ ഒരുപാട് കാര്യങ്ങള്‍ തെറ്റാണെന്നാണ് റിതിക കമന്‍റിട്ടത്.മുംബൈ ടീമില്‍ എന്തൊക്കെയാണ് ശരി എന്തൊക്കെയാണ് തെറ്റെന്ന് നമുക്ക് അറിയില്ല. അതില്‍ എനിക്ക് ആശങ്കയുണ്ട്. കടലാസില്‍ മുംബൈ ഇന്ത്യന്‍സ് കരുത്തരുടെ സംഘമാണ്. എന്നാല്‍ കൈയിലെ അഞ്ച് വിരലുകളെയും ഒരുമിച്ച് ചേര്‍ത്ത് പിടിക്കുക എന്ന വലിയ ദൗത്യമാണ് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന് മുന്നിലുള്ളത്. ടീമിനെ ഒന്നാകെ ഒരുമയോടെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ഹാര്‍ദ്ദിക്കിനാകുമോ എന്നും കാത്തിരുന്ന് കാണണമെന്നും ആകാശ് ചോപ്ര വീഡിയോയിൽ പറഞ്ഞു.

രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി മാറ്റിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മുംബൈ ഇന്ത്യന്‍സിനെ നിരവധി ആരാധകരാണ് അണ്‍ഫോളോ ചെയ്തത്.ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദ്ദിക്കിനു മുംബൈ നായകസ്ഥാനം കൈമാറിയത് വിവാദമായിരുന്നു. ഏറെ നാളുകള്‍ക്കൊടുവിലാണ് ക്യാപ്റ്റന്‍സി വിഷയത്തില്‍ മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മാര്‍ക് ബൗച്ചര്‍ പ്രതികരിച്ചത്.

ALSO READ: ഷവോമിയിൽ നിന്ന് 36,000 രൂപ നഷ്ടപരിഹാരം വാങ്ങി 20 കാരൻ; കാരണമിത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News