വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ട്വന്‍റി 20യില്‍ സഞ്ജു ആറാം നമ്പറില്‍ തുടരാന്‍ തന്നെയാണ് സാധ്യതയെന്ന് മുന്‍ താരം ആകാശ് ചോപ്ര.ബാറ്റിംഗ് ക്രമത്തില്‍ സഞ്ജു സാംസണിന് ടീം മാനേജ്‌മെന്‍റ് സ്ഥാനക്കയറ്റം നല്‍കുമോ എന്ന ചോദ്യം നിലനിൽക്കുന്നതിനിടെയാണ് ആകാശ് ചോപ്രയുടെ പ്രതികരണം.
‘നിര്‍ഭാഗ്യവശാല്‍ സഞ്ജു സാംസണിന് ബാറ്റിംഗില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയില്ല. അതിനാല്‍ കിട്ടുന്ന അവസരം ഉപയോഗിക്കുക മാത്രമേ മുന്നില്‍ വഴിയായുള്ളൂ’ എന്നും ആകാശ് ചോപ്ര രണ്ടാം ട്വന്‍റി 20ക്ക് മുന്നോടിയായി പറഞ്ഞു. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലില്‍ നിന്ന് കൂടുതല്‍ റണ്‍സ് പ്രതീക്ഷിക്കുന്നതായും സൂര്യകുമാര്‍ യാദവിനെ ചുറ്റിപ്പറ്റിയാണ് ടി20യില്‍ ഇന്ത്യയുടെ റണ്‍ പ്രതീക്ഷകള്‍ എന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. ‘സൂര്യകുമാര്‍ യാദവ് കൂടുതല്‍ റണ്‍സ് നേടണം, തിലക് വര്‍മ്മ മികച്ച തുടക്കം നേടിയെങ്കിലും ഇന്ത്യന്‍ ബാറ്റിംഗ് ടി20യില്‍ സൂര്യയെ ആശ്രയിച്ചാണ്. സൂര്യക്ക് പറ്റിയ ഫോര്‍മാറ്റാണ് ട്വന്‍റി 20. ഇന്ത്യന്‍ ടീമിന് ബാറ്റിംഗ് ഡെപ്‌ത് കുറവായതിനാല്‍ അക്‌സര്‍ പട്ടേല്‍ റണ്‍സ് കണ്ടെത്തണം. എട്ടാം നമ്പറില്‍ നമുക്കൊരു ബാറ്ററില്ല’ എന്നും ചോപ്ര പറഞ്ഞു.
also read:‘തോക്ക് കിട്ടിയില്ല’,യൂട്യൂബറുടെ വീട് കയറി ആക്രമിച്ചെന്ന കേസിൽ നടൻ ബാലയുടെ വീട്ടിൽ പൊലീസെത്തി
വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ട്വന്‍റി 20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നിറങ്ങുകയാണ്. ആദ്യ ടി20 പരാജയം നേരിട്ട ഇന്ത്യക്ക് ഇന്നത്തെ വിജയം അനിവാര്യമാണ്. മലയാളി ആരാധകരുടെഎല്ലാം പ്രതീക്ഷ സഞ്ജു സാംസണിലാണ്. അതേസമയം ആദ്യ ട്വന്‍റി 20യില്‍ ആറാം നമ്പറിലിറങ്ങിയ സഞ്ജു ബാറ്റിംഗില്‍ നിരാശപ്പെടുത്തിയിരുന്നു.
also read: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും; സിപിഐഎം
ട്രിനഡാഡില്‍ നടന്ന ആദ്യ ട്വന്‍റി 20 ഇന്ത്യ നാല് റണ്‍സിന് പരാജയപെട്ടപ്പോൾ ഇഷാന്‍ കിഷനും ശുഭ്‌മാന്‍ ഗില്ലുമായിരുന്നു ഓപ്പണര്‍മാര്‍. സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിലും തിലക് വര്‍മ്മ നാലാമനായും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അഞ്ചാമനായും ക്രീസിലെത്തിയപ്പോള്‍ സഞ്ജു സാംസണായിരുന്നു ആറാമത്. ഏഴാമത് അക്‌സര്‍ പട്ടേല്‍ ഇറങ്ങിയപ്പോള്‍ പിന്നീടുള്ളവരെല്ലാം സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here