ഇന്ത്യ ബൗളർമാരിൽ ആത്മവിശ്വാസം കാണിക്കണം; ആകാശ് ചോപ്ര

Aakash Chopra

രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ ഉപനായകനാക്കിയും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു. മലയാള താരം സഞ്ജു സാംസൺ ടീമിലിടം പിടിച്ചില്ല. വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തിനെയും കെ എല്‍ രാഹുലിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിരാട് കോലി, ശ്രേയസ് അയ്യര്‍, മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ളവര്‍ ടീമിലുണ്ട്. ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത് ഫെബ്രുവരി 19 മുതലാണ്.

എന്നാൽ സ്‌ക്വാഡിനെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര ഇന്ത്യയുടെ സ്‌ക്വാഡില്‍ മൂന്ന് സ്പിന്‍ ഓള്‍ റൗണ്ടര്‍മാരെ തെരെഞ്ഞെടുത്തതില്‍ ചോദ്യമുന്നയിച്ചിരിക്കുകയാണ്. അക്‌സര്‍ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും വാഷിങ്ടണ്‍ സുന്ദറിനെയുമാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Also Read: ‘പന്തി’നെ പിടിച്ച് അ​ഗാർക്കറും രോഹിത്തും; ​ഗംഭീറിന്റെ ആവശ്യം അം​ഗീകരിച്ചില്ല

‘നിങ്ങളുടെ ബാറ്റിങ് ശക്തിപ്പെടുത്താന്‍ നിങ്ങള്‍ അക്‌സര്‍ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും വാഷിങ്ടണ്‍ സുന്ദറിനെയും തെരഞ്ഞെടുത്തു. എന്നിരുന്നാലും മറ്റൊരു ഫാസ്റ്റ് ബൗളറെ കൂടി ഉള്‍പ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഒരു സ്പിന്നറെ ആവശ്യമുണ്ടെങ്കില്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു മികച്ച ഓപ്ഷന്‍. മൂന്ന് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരും ഇടംകൈയ്യന്‍ ബാറ്റ് ചെയ്യുന്നു.

Also Read: നിങ്ങളുടെ ഈഗോ സഞ്ജുവിനെ പോലുള്ള ഒരു മികച്ച താരത്തെയാണ് നശിപ്പിക്കുന്നത്; കെസിഎക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

മൂന്ന് പേരും അമ്പത് ഓവര്‍ ഫോര്‍മാറ്റിലെ പ്രതിരോധ ഓപ്ഷനുകളാണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ചെയ്തത് നമ്മള്‍ കണ്ടു. എട്ടാം നമ്പറില്‍ ഒരു ബാറ്റര്‍ ആവശ്യമായിരുന്നു, അതിനാല്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ബൗളര്‍മാരെ ഞങ്ങള്‍ തെരഞ്ഞെടുത്തു. ഇത് ശരിയല്ല, കാരണം നിങ്ങളുടെ ബൗളിങ്ങില്‍ നിങ്ങള്‍ ആത്മവിശ്വാസം കാണിക്കേണ്ടതുണ്ട്, കാരണം അവര്‍ നിങ്ങള്‍ക്കായി വിക്കറ്റ് വീഴ്ത്തും,’ ആകാശ് ചോപ്ര പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍, ഋഷഭ് പന്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News