ക്രിസ്ത്യൻ പള്ളിക്കുള്ളിൽ അതിക്രമിച്ചു കടന്ന് ‘ജയ് ശ്രീ റാം’ എന്ന് വിളിച്ച സോഷ്യൽ മീഡീയ ഇൻഫ്ലുവൻസറായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലാണ് സംഭവം.
വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. മവ്ലിനൊങ് വില്ലേജിലെ ഒരു പള്ളിയിലാണ് സംഭവം ഉണ്ടായത്. പള്ളിക്കുള്ളിലെ അൽത്താരയിലേക്ക് അതിക്രിമിച്ചുകടന്ന യുവാവ് ജയ് ശ്രീ റാം എന്നുറക്കെ മൈക്കിലൂടെ വിളിച്ച് പറയുകയും പിന്നീട് ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
ALSO READ; ഡോ. മന്‍മോഹന്‍സിങിന്റെ സംസ്‌കാരചടങ്ങുകള്‍; അനുശോചന പരിപാടികൾ ഡിസംബര്‍ 28 ന്
ദൃശ്യം വൈറലായതോടെ സാമൂഹിക പ്രവർത്തകയായ ഏഞ്ചെല രങ്കഡ് ആണ് പൊലീസിൽ പരാതി നൽകിയത്. പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.ആകാശ് സാഗർ എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.ഇയാൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഈസ്റ്റ് ഖാസി ഹിൽസ് എസ്പി സിൽവെസ്റ്റർ നോങ്ടിങ്കെർ പ്രതികരിച്ചു.
പ്രതി ആസൂത്രിതമായിട്ടാണ് പള്ളിയിൽ അതിക്രമിച്ചുകയറിയതെന്നാണ് കരുതുന്നത്. മതസ്വാതന്ത്ര്യത്തിൻ്റെ ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ലംഘിച്ച് ന്യൂനപക്ഷ സംസ്‌കാരത്തെ അവഹേളിക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് ഉയർന്നു വരുന്ന അരോപണം.സംഭവത്തെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയും അപലപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here