ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി എം ബാലകൃഷ്ണൻ അന്തരിച്ചു

k balakrishanan

ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി എം ബാലകൃഷ്ണൻ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയമാഘാതതെ തുടർന്ന് പുലർച്ചെ രണ്ടിനാണ് മരണം സംഭവിച്ചത്.ഒറ്റപ്പാലം കണ്ണിയംപുറത്ത് ജെകെ നഗറിൽ തെക്കും പുറത്തെ വീട്ടിൽ പരേതനായ രാമകുമാറിന്റേയും സ്വർണ്ണ കുമാരിയുടേയും മകനാണ്.
മൃതദേഹം ഒറ്റപ്പാലത്തെ സ്വവസതിയിൽ ആണുള്ളത്. സംസ്കാരം തിരുവില്വാമല ഐവർമഠത്തിൽ ഇന്നുച്ചയ്ക്ക് 12 മണിക്ക് നടക്കും. 90 കളിൽ ആകാശവാണിയിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നരീതിയിൽ പ്രോഗ്രാമുകൾ കൊണ്ടുവന്നത് എം ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു.

ജനങ്ങളുടെ പ്രശ്നങ്ങൾ ജനങ്ങളെക്കൊണ്ട് നേരിട്ടു പറയിപ്പിക്കുന്ന രീതിയിൽ വ്യത്യസ്തമായ കാഴ്ചപ്പാട് ആകാശവാണിയിൽ കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു.
പിആർഡി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച സുലഭ ഭാര്യയാണ്.

ALSO READ; ഭരണഘടന രൂപീകരിച്ചപ്പോൾ തുടങ്ങിയതാണ്, ഇപ്പോഴും അംബേദ്കറിനെ ആക്ഷേപിക്കാനുള്ള ശ്രമമാണ് ബിജെപിയുടേതെന്ന് കെ രാധാകൃഷ്ണൻ എംപി

മറ്റൊരു സംഭവത്തിൽ, നടി മീന ഗണേഷ് അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 81 വയസായിരുന്നു. 200 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News