കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മകന്റെ വിഹാഹചടങ്ങില്‍ എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതികളും; ചിത്രങ്ങള്‍ കൈരളി ന്യൂസിന്

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മകന്റെ വിഹാഹചടങ്ങില്‍ എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതികളും. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞ കേസിലെ പ്രതികളായ സുഹൈല്‍ ഷാജഹാനും, വി ജിതിനുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവര്‍ സുധാകരനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

Also Read; കൊൽക്കത്ത ഡോക്ടർ കൊലപാതകം; മുഖ്യപ്രതി സഞ്ജയ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കി

തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ നടന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മകന്റെ വിവാഹത്തിലാണ് എകെജി സെന്ററില്‍ ബോംബെറിഞ്ഞ കേസിലെ പ്രതികളായ സുഹൈല്‍ ഷാജഹാനും, വി ജിതിനും പങ്കെടുത്തത്. കേസിലെ മുഖ്യ ആസൂത്രകനാണ് രണ്ടാം പ്രതിയായ സുഹൈല്‍ ഷാജഹാന്‍. എകെജി സെന്ററില്‍ സ്ഫോടക വസ്തുവെറിഞ്ഞ ആളാണ് ഒന്നാം പ്രതിയായ ജിതിന്‍. ഇരുവരും യൂത്ത് കോണ്‍ഗ്രസിന്റെ നേതാക്കളാണ്. പ്രതികളുമായി അടുത്ത ബന്ധം കെ സുധാകരന് ഉണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

Also Read; കൊലക്കേസ് പ്രതിയും കന്നഡ നടനുമായ ദർശന് ജയിലിനുള്ളിൽ വിഐപി പരിഗണന; ചിത്രങ്ങൾ പുറത്ത്

കുറ്റകൃത്യത്തിന് ശേഷം ദുബായിലേക്ക് കടന്ന സുഹൈല്‍ ഷാജഹാനെ ഡല്‍ഹിയില്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് പൊലീസ് അറസറ്റ് ചെയ്തത്. റിമാന്‍ഡിലായ പ്രതികള്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. ഈ പ്രതികളുമായി കെപിസിസി പ്രസിഡന്റ് സുധാകരന്‍ ഇപ്പോഴും അടുത്ത ബന്ധം സൂക്ഷിക്കുന്നൂവെന്ന് തെളിയിക്കുന്നതാണ് സ്വന്തം മകന്റെ വിവാഹത്തില്‍ ഇവരുടെ സാന്നിധ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News