എകെജി സെന്റര്‍ ആക്രമണം ; പ്രതികള്‍ക്ക് സിജെഎം കോടതിയുടെ സമന്‍സ്

എകെജി സെന്റര്‍ ആക്രമണത്തല്‍ പ്രതികള്‍ക്ക് ജൂണ്‍ 13ന് ഹാജരാകാന്‍ സമന്‍സ്. തിരുവനന്തപുരം സിജെഎം കോടതിയാണ് സമന്‍സ് അയച്ചത്. ക്രൈം ബ്രാഞ്ച് കുറ്റപത്രം കോടതി അംഗീകരിച്ചു. പ്രതികളായ വി ജിതിന്‍, ടി നവ്യ എന്നിവര്‍ക്കാണ് സമന്‍സ് അയച്ചത്. ഹൈക്കോടതിയില്‍ നിന്നാണ് പ്രതികള്‍ ജാമ്യം നേടിയത്.

ALSO READ: കെഎസ്ആര്‍ടിസി ബസിലെ പ്രസവം: ‘ആ ധീരതയ്ക്ക് അഭിനന്ദങ്ങൾ’, ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് കെബി ഗണേഷ് കുമാർ

യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. 2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററില്‍ സ്‌കൂട്ടറില്‍ എത്തിയ ആള്‍ പടക്കം എറിഞ്ഞത്. സംഭവം നടന്ന് 85ാം ദിവസമാണ് പ്രതിയായ കഴക്കൂട്ടം ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News