യെച്ചൂരിയുടെ ഓര്‍മകളില്‍ എകെജി സെന്റര്‍; പാര്‍ട്ടി പതാക താഴ്ത്തി

തിരുവനന്തപുരത്തെ എകെജി സെന്ററില്‍ യെച്ചൂരിയുടെ ഓര്‍മകള്‍ അലയടിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥിരം സന്ദര്‍ശന കേന്ദ്രമായിരുന്നു എകെജി സെന്റര്‍. പ്രിയസഖാവിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് നിരവധി ആളുകളാണ് എകെജി സെന്ററിലേക്ക് ഒഴുകിയെത്തുന്നത്. സിപിഐഎം ജനറല്‍ സെക്രട്ടറിയുടെ ചിത്രത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. വിയോഗവാര്‍ത്തയറിഞ്ഞതിന് പിന്നാലെ പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടി.

ALSO READ:യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികൾക്ക് കനത്ത നഷ്ടം; പോളിറ്റ് ബ്യൂറോ

സിപിഐഎം മുതിര്‍ന്ന നേതാവും അടുത്ത സുഹൃത്തുമായ എസ്.ആര്‍.രാമചന്ദ്രന്‍ പിള്ള ഉള്‍പ്പെടെ നിരവധി നേതാക്കള്‍ എകെജി സെന്ററില്‍ ഉണ്ടായിരുന്നു. 1992 മുതല്‍ 30 വര്‍ഷത്തോളം പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ യെച്ചൂരിക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്ന് എസ്.ആര്‍.രാമചന്ദ്രന്‍ പിള്ള അനുസ്മരിച്ചു. മാര്‍ക്സിസം സംബന്ധിച്ചും സാര്‍വദേശീയ പ്രശ്നങ്ങള്‍ സംബന്ധിച്ചും അത്യഗാധമായ അറിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണെന്നും എസ്ആര്‍പി കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍, മന്ത്രി മുഹമ്മദ് റിയാസ്, എം.സ്വരാജ് തുടങ്ങിയവരും എകെജി സെന്ററിലേക്ക് എത്തി.

ALSO READ:ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരിലൊരാളെയാണ് നഷ്ടമായത്: രാഹുല്‍ ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News