‘മമ്മൂക്ക ഇതിഹാസവും പുലിയുമാണ്’, ‘ഖത്തറിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ പ്രോ​ഗ്രാം ഉദ്ഘാടനം ചെയ്‌തുകൊണ്ട് ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്’

മഹാനടൻ മമ്മൂട്ടിയെ കുറിച്ച് അർജുൻ അശോകൻ ചിത്രത്തിന്റെ പൂജയ്ക്കിടെ ബിഗ് ബോസ് വിന്നറും സംവിധായകനുമായ അഖിൽ മാരാർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മമ്മൂക്ക ഇതിഹാസവും പുലിയും ഭയങ്കര അപ്‌ഡേറ്റഡ് ആയിട്ടുള്ള മനുഷ്യനാണെന്നാണ് അഖിൽ പറഞ്ഞു.

അഖിലിന്റെ വാക്കുകൾ

ALSO READ: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇ ഡി സമന്‍സ്; ഇന്ന് ഹാജരായേക്കും

മമ്മൂക്കയെ കുറിച്ചിനി സംസാരിച്ചാൽ നമ്മൾ ചെറുതാകത്തെ ഉള്ളൂ. അദ്ദേഹത്തിന്റെ അപ്ഡേറ്റ്, കാര്യങ്ങളെ നോക്കിക്കാണുന്ന രീതി, ഇപ്പോഴും നടനെന്ന നിലയിലുള്ള ആർത്തി, വ്യത്യസ്ഥതകൾ തേടിയുള്ള അലച്ചിൽ എല്ലാം വേറെ ലെവലാണ്. ഖത്തറിൽ മമ്മൂക്ക ഫാൻസ് അസോസിയേഷന്റെ പ്രോ​ഗ്രാം ഉദ്ഘാടനം ചെയ്തത് ഞാൻ ആയിരുന്നു. അന്ന് പറഞ്ഞൊരു കാര്യമുണ്ട്, ഇന്ന് ഈ കാലഘട്ടത്തിൽ മഹാനടൻ എന്നൊന്നുമല്ല യുവാക്കൾക്ക് എല്ലാകാലത്തും മാതൃകയാക്കാവുന്ന ആള് മമ്മൂക്ക തന്നാ. കാരണം അത്രയും അപ്ഡേറ്റഡ് ആണ് അദ്ദേഹം.

ALSO READ: കോഴിക്കോട് അബ്ദുള്‍ ഖാദര്‍ പാടിത്തീരാത്തൊരു മധുരിത ഗാനമായിട്ട് ഇന്നേക്ക് 47 വര്‍ഷം

അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നാൽ മാത്രമെ നമുക്ക് വളരാൻ പറ്റൂ. ഞാൻ ഇപ്പോഴുമിരുത്ത് 80കളെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. അത് മനസിലാക്കാൻ കഴിയുന്നവന് മാത്രമെ എപ്പോഴും സക്സസ് ഉണ്ടാകൂ. കാലത്തെ മുൻകൂട്ടി കണ്ട് പിന്നെ പ്രവർത്തിക്കുകയാണ്. അക്കാര്യത്തിൽ മമ്മൂക്ക ഇതിഹാസവും പുലിയുമാണ്. ഭയങ്കര അപ്ഡേറ്റഡാണ്. അക്കാര്യത്തിൽ എനിക്ക് ഭയങ്കര ആരാധനയാണ് അദ്ദേഹത്തോട്. അദ്ദേഹത്തിന്റെ ഓരോ സിനിമകളിലും സ്വീകരിക്കുന്ന സമീപനം അത്ഭുതകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News