റിയാലിറ്റി ഷോ വിജയത്തിന് ശേഷം അഖിൽ മാരാർ ആദ്യം എത്തിയത് ജോജുവിൻ്റെ വീട്ടിൽ

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ ഒന്നാമതെത്തിയതിന ശേഷം നടനും നിർമ്മാതാവുമായ ജോജു ജോർജിൻ്റെ വീട്ടിലെത്തി അഖിൽ മാരാർ. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ശേഷം അഖില്‍ ആദ്യം എത്തിയത് ജോജുവിനെ കാണാനാണ്. തൻ്റെ പുതിയ സിനിമയുടെ കാര്യം ചർച്ച ചെയ്യാൻ വന്നതാണ് എന്നാണ് സന്ദർശനത്തിനെപ്പറ്റി അഖിലിൻ്റെ വിശദീകരണം. ജൂലൈ 5 ന് ജോജു യുകെയിലേക്ക് പോകുമെന്നും അതുകൊണ്ടാണ് പെട്ടന്നുള്ള ഈ കൂടിക്കാഴ്ചയെന്നും അഖിൽ കൂട്ടിച്ചേർത്തു. അഖില്‍ ആദ്യമായി സംവിധാനം ചെയ്ത ‘ഒരു താത്വിക അവലോകന’ത്തില്‍ കേന്ദ്ര കഥാപാത്രമായി കഥാപാത്രത്തെ അവതരിപ്പിച്ചത് ജോജു ആയിരുന്നു.

Also Read: ലണ്ടനിൽ ഗ്ലാമർ ലുക്കിൽ‌ ഭാമ; വൈറലായി ചിത്രങ്ങൾ

ജോജു ജോർജ് തനിക്ക് ഗുരു തുല്യനാണ്.അദ്ദേഹത്തോട് ഒരുപാട് കടപ്പാടുകൾ ഉണ്ടെന്നും അഖിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. അഖിൽ നല്ലൊരു വ്യക്തിയാണ് മറ്റുള്ളവരോടുള്ള അഖിലിന്റെ പെരുമാറ്റമാണ് അഖിലിനോട് തന്നെ അടുപ്പിച്ചതെന്നു ജോജു ജോർജ് പറഞ്ഞു. സാഗർ, ജുനൈസ് എന്നിവരെ കണ്ടു സംസാരിച്ചിരുന്നെന്നും തന്റെ അടുത്ത പടത്തിൽ സാഗറും ജുനൈസും അഖിലും ഉണ്ടെന്നും ജോജു ജോർജ് പറഞ്ഞു.

Also Read: എഐ ക്യാമറ: രക്ഷിച്ചത് 204 ജീവനുകള്‍, കണ്ടെത്തിയത് 20 ലക്ഷത്തിലധികം നിയമലംഘനങ്ങള്‍; മന്ത്രി ആന്‍റണിരാജു

അഖിൽ മാരാർ അടിസ്ഥാനപരമായി നല്ലൊരു മനുഷ്യനാണ്. അതറിയാവുന്നതുകൊണ്ടാണ് അഖിലുമായി തമ്മിൽ നല്ലൊരു സൗഹൃദമുണ്ടായത്. അവൻ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ്. മനുഷ്യൻ എന്ന നിലയിൽ അവൻ അടിപൊളി ആണ്. അവന്റ കുടുംബത്തോടും സഹജീവികളോടുമൊക്കെ പെരുമാറുന്നത് കണ്ടാൽ അറിയാം. അതിനു കിട്ടിയ റിസൾട്ടാണ് റിയാലിറ്റി ഷോയിലെ വിജയം എന്നും ജോജു അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News