നാഷണൽ അവാർഡ് ജൂറി ചെയര്‍മാന് കുറഞ്ഞത് ഒരു ഗവർണർ പദവിയെങ്കിലും നൽകണം: അഖിൽ മാരാർ

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തില്‍ പ്രതികരണവുമായി ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍. അവാർഡ് ജൂറിക്ക് വിമര്‍ശനവും വിജയികള്‍ക്ക് അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ടാണ് അഖിൽ തന്‍റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

നാഷണൽ അവാർഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവർണർ പദവി എങ്കിലും നൽകണം. അർഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാൻ ജൂറി കാണിച്ച മനസിന് നന്ദി അറിയിക്കുന്നു. ഏത് വഴിക്കായാലും അവാർഡ് ലഭിച്ച എല്ലാവർക്കും എന്‍റെ അഭിനന്ദനങ്ങൾ എന്നായിരുന്നു അഖിൽ മാരാർ ഫേസ്ബുക്കില്‍ കുറിച്ചത്.

ALSO READ: എ സി മൊയ്തീൻ എംഎല്‍എയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം, ലക്ഷ്യം പുതുപ്പള്ളി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. മികച്ച നടനായി അല്ലു അര്‍ജുന്‍ തെരഞ്ഞെടുക്കപ്പെട്ടതും ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.

ALSO READ:മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

നാഷണൽ അവാർഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവർണ്ണർ പദവി എങ്കിലും നൽകണം…
അർഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാൻ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു..
ഏത് വഴിക്കായാലും അവാർഡ് ലഭിച്ച എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News