ഒരു കാലത്ത് ആരും ഒരു വിലയും തന്നിട്ടില്ല, എല്ലാ കാലവും അങ്ങനെ ജീവിക്കാൻ പറ്റുമോ? പ്രതിഫലത്തെക്കുറിച്ച് പറഞ്ഞ് അഖിൽ മാരാർ

ബിഗ്‌ ബോസ് മലയാളം അഞ്ചാം സീസൺ വിജയിയാണ് അഖിൽമാരാർ. പല വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ പറഞ്ഞ് വാർത്തകളിൽ ഇടം നേടാറുള്ള ആളാണ് അഖിൽ മാരാർ. എങ്കിലും മലയാളികൾ കൂടുതൽ അഖിലിനെ അറിയുന്നത് ബിഗ് ബോസിലൂടെയാണ്. ആരുടേയും പിന്തുണ ഇല്ലാതെ ഷോയ്ക്ക് ഉള്ളിൽ പോയെങ്കിലും ഒരു കൂട്ടം ആരാധകരെയും സ്വന്തമാക്കിയാണ് അഖിൽ തിരിച്ചിറങ്ങുന്നത്. പണ്ട് തന്നെ തള്ളിപ്പറഞ്ഞവരൊക്കെ ഇന്ന് സ്നേഹിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നതെന്ന് അഖിൽ തന്നെ പറഞ്ഞിരുന്നു.

ALSO READ: എമി ജാക്‌സണ് ഇതെന്ത് പറ്റി? പുതിയ മേക്കോവർ കണ്ട് ഞെട്ടി ആരാധകർ

ഇപ്പോഴിതാ തനിക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അഞ്ച് ലക്ഷം രൂപയാണ് അഖിൽ തനിക്കിട്ട വില. ഇത് തരുന്നവർ തന്നെ വിളിച്ച മതിയെന്നും അല്ലെങ്കിൽ താൻ പോകുന്നില്ലെന്ന് വിചാരിച്ചെന്നും അഖിൽ പറയുന്നു. എന്നിട്ടും പലരും തന്നെ വിളിച്ചു. ഒരു കാലത്ത് ആരും ഒരു വിലയും തന്നിട്ടില്ലെന്നും എല്ലാ കാലവും അങ്ങനെ ജീവിക്കാൻ പറ്റുമോയെന്നും അഖിൽ ചോദിക്കുന്നു. ഇന്ന് മോഹൻലാൽ എന്ന മനുഷ്യന് നാം കൊടുക്കുന്ന വില, സ്നേഹം ഇവയെല്ലാം അദ്ദേഹത്തിന്റെ അച്ചീവ്മെന്റിനാണ് കൊടുക്കുന്നത്. അദ്ദേഹത്തെ ഒരു സിനിമയിലേക്കോ പരസ്യത്തിലേക്കോ വിളിച്ചാൽ നല്ല നിലയിലുള്ള വിറ്റുവരവുണ്ടാകും. അതുപോലെ തന്നെ എതെങ്കിലുമൊരു പരിപാടിക്കോ അഭിമുഖത്തിനോ വിളിച്ചാൽ സ്പോൺസേഴ്സ് വരും. അപ്പോൾ താൻ മണ്ടനാകാൻ പാടില്ല എന്നുമായിരുന്നു അഖിൽ മാരാർ അഭിമുഖത്തിൽ പറഞ്ഞത്.

ALSO READ: അനില്‍ ബിജെപിയില്‍ ചേര്‍ന്നത് തന്‍റെ പ്രാര്‍ത്ഥനയുടെ ശക്തി, മകന് നിരവധി അവസരങ്ങളുണ്ടാകുമെന്ന് എലിസബത്ത് ആന്‍റണി: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News