അഖിൽ മാത്യുവിന്റെ പരാതി; ഹരിദാസനെതിരെ പ്രത്യേകം കേസെടുക്കും

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പിഎയ്‌ക്കെതിരെ ഗൂഡാലോചന നടത്തി കൈക്കൂലി ആരോപണമുന്നയിച്ച സംഭവത്തിൽ ഹരിദാസനെതിരെ പ്രത്യേകം കേസെടുക്കാമെന്നാണ് നിയമോപദേശം. കേസിന്റെ ആദ്യഘട്ടത്തിൽ പൊലീസിനും മാധ്യമങ്ങൾക്കും മുന്നിൽ തെറ്റായ ആരോപണങ്ങളുന്നയിച്ചതും അന്വേഷണത്തെ വഴിതെറ്റിക്കാൻ മൊഴികൾ നൽകിയതും ഹരിദാസനാണ്‌. മറ്റൊരാൾക്ക്‌ മാനഹാനിയുണ്ടാക്കണമെന്ന ല്യക്ഷത്തോടെയാണ്‌ വ്യാജ മൊഴി നൽകിയത്‌. ഇക്കാര്യങ്ങൾ പരിഗണിച്ച്‌ പ്രത്യേക കേസെടുത്ത് നടപടി സ്വീകരിക്കാമെന്നും നിയമോപദേശത്തിൽ പറയുന്നു.

Also read:ആരോഗ്യ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന നേട്ടം കേരളത്തിന് നേടിയെടുക്കാനായി; മുഖ്യമന്ത്രി

അതേസമയം, പ്രധാന കേസിൽ ഹരിദാസനെ സാക്ഷിയാക്കുന്നതാണ്‌ ഉചിതമെന്നും നിയമോപദേശത്തിലുണ്ട്. വിചാരണയിൽ ഗൂഡാലോചനയടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന്‌ അത് ഗുണകരമാകും. ഹരിദാസൻ അന്വേഷണവുമായി സഹകരിക്കുകയാണെങ്കിൽ സാക്ഷിയാക്കാവുന്നതാണ്‌. കഴിഞ്ഞ ദിവസം നൽകിയ രഹസ്യമൊഴി കൂടി പരിഗണിച്ച്‌ ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥന്‌ തീരുമാനമെടുക്കാം.

Also read:കായികതാരങ്ങള്‍ക്ക് എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നുണ്ട്; ഇനിയും നല്‍കും – മുഖ്യമന്ത്രി

രഹസ്യമൊഴിക്ക്‌ വിരുദ്ധമായി വിചാരണാവേളയിൽ കൂറുമാറിയാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 193ാം വകുപ്പ്‌ പ്രകാരം നടപടി സ്വീകരിക്കാം. മതിയായ തെളിവുകളുണ്ടെങ്കിൽ പ്രതിചേർക്കുന്നതിൽ തടസമില്ല. അന്വേഷണത്തോട്‌ സഹകരിക്കുന്നുണ്ടെങ്കിൽ ഹരിദാസനെ കേസിന്റെ മറ്റൊരു ഘട്ടത്തിൽ മാപ്പുസാക്ഷിയാക്കാമെന്നും അസിസ്റ്റന്റ് പബ്ലിക്‌ പ്രോസിക്യുട്ടർ മനു കല്ലമ്പള്ളി കന്റോൺമെന്റ്‌ സിഐക്ക്‌ നൽകിയ നിയമോപദേശത്തിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News