ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണക്കേസ്: അഖില്‍ മാത്യുവിന് പങ്കില്ല; നടന്നത് ആള്‍മാറാട്ടം,

ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണ കേസില്‍ അഖില്‍ മാത്യുവിന് പങ്കില്ല. പ്രതികളാരും അഖില്‍ മാത്യുവിനെ ബന്ധപ്പെട്ടിട്ടില്ലെന്ന് പൊലീസ്. അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

READ ALSO:യുഎസിൽ 40 സ്ക്രീനുകളിലേക്ക്; കണ്ണൂർ സ്‌ക്വാഡിന്റെ പുതിയ കളക്ഷൻ

റയീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. കേസില്‍ അഖില്‍ സജീവ് ഒന്നാം പ്രതിയും ലെനിന്‍ രാജ് രണ്ടാം പ്രതിയും, അഡ്വ റയീസ് മൂന്നാം പ്രതിയുമാണ്. അഖില്‍ സജീവും ലെനിനും കോട്ടയത്തും തട്ടിപ്പ് നടത്തിയെന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. അഡ്വ. റെയീസിന്റെ ചോദ്യം ചെയ്യലിലാണ് ഇതു സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്.

READ ALSO:ന്യൂസ് ക്ലിക്കിന്റെ അടിച്ചമർത്തലോടെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം പുതിയൊരു റെക്കോർഡ് സ്ഥാപിക്കും; തോമസ് ഐസക്

അതേസമയം കേസിലെ ഗൂഢാലോചന കണ്ടെത്തേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും അന്വേഷണം നടത്തും. റയീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News