അഖില്‍ പി ധര്‍മ്മജന്റെ നോവല്‍ റാം c/o ആനന്ദി സിനിമയാകുന്നു

യുവ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മ്മജന്റെ നോവല്‍ റാം c/o ആനന്ദി സിനിമയാകുന്നു. വെല്‍ത്ത് ഐ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മാതാവ് വിഘ്നേഷ് വിജയകുമാറാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന് സിനിമായാക്കുന്നത്. നവാഗത അനുഷ പിള്ളയാണ് സംവിധായിക.

Also Read : “ആരാണ് ഇവരോടൊക്കെ വണ്ടിയില്‍ കയറാന്‍ പറഞ്ഞതെന്ന് ഡയറക്ടര്‍ ചോദിച്ചു, കാരവനില്‍ നിന്ന് ഇറക്കിവിട്ടു”; ദുരനുഭവം പങ്കുവെച്ച് ശാലിന്‍ സോയ

കൊച്ചി ഗ്രാന്റ്ഹയാത്തില്‍ നടന്ന ചടങ്ങില്‍ വെല്‍ത്ത് ഐ ഗ്രൂപ്പ് സിഇഒ വിഘ്നേഷ് വിജയകുമാറും സംവിധായകനും വെല്‍ത്ത് ഐ സിനിമാസ് ജൂറിചെയര്‍മാന്‍ കൂടിയായ കമലും ചേര്‍ന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മലയാളം തമിഴ് ഭാഷകളിലായി അണിയിച്ചൊരുക്കുന്ന സിനിമയില്‍ ഇരു സിനിമാ മേഖലയിലെയും പ്രമുഖതാരങ്ങള്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും പ്രമേയമാകുന്ന ചിത്രത്തിലൂടെ മറ്റൊരു വനിത സംവിധായിക കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്. സംവിധായകന്‍ കമലിന്റെ അസോസിയേറ്റ് ഡയറക്ടറായ അനുഷ, വികെ പ്രകാശിന്റെകൂടെയും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read : ‘നേരിന്’ തിരിച്ചടി; റിലീസ് തടയണമെന്ന ഹര്‍ജിയില്‍ കോടതി നോട്ടീസ്

പ്രതിവര്‍ഷം മൂന്ന് സിനിമകള്‍ എന്ന ലക്ഷ്യത്തോടെ ലോഞ്ചുചെയ്ത വെല്‍ത്ത്-ഐ സിനിമാസ് സിനിമയില്‍ നിന്നു കിട്ടുന്ന വരുമാനം അവശകലാകാരന്മാരുടെ പുനരധിവാസത്തിനായി നീക്കിവെക്കുമെന്ന് നിര്‍മ്മാതാവ് വിഘ്നേഷ് വിജയകുമാര്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News