അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ല; പേര് പറഞ്ഞത് ഹരിദാസനിൽ നിന്നും പണം തട്ടാൻ: ബാസിത്

വ്യാജ നിയമന തട്ടിപ്പ് കേസിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ബാസിത് പൊലീസിന് മൊഴി നൽകി. അഖിൽ മാത്യുവിന്റെ പേര് പറഞ്ഞത് ഹരിദാസനിൽ നിന്ന് പണം തട്ടാനാണെന്നും പരാതിയിൽ അഖിൽ മാത്യുവിന്റെ പേരെഴുതി ചേർത്തത് താനെണെന്നും ബാസിത് പോലീസിനെ അറിയിച്ചു.

അഖില്‍ മാത്യുവിനെതിരെ നടത്തിയ ഗൂഢാലോചനയില്‍ ഹരിദാസനെ പ്രതിചേര്‍ക്കുകയും ഒളിവില്‍ കഴിഞ്ഞ കെ പി ബാസിത്തിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്ന് നടന്ന ചോദ്യം ചെയ്യലിലാണ്‌ പ്രതി ബാസിത് രഹസ്യ മൊഴി നൽകിയത്. കൈരളി ന്യൂസ് പുറത്തുവിട്ടതും, പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതുമായ തെളിവുകള്‍ തിരിച്ചടിയായതോടെ നിരവധിതവണ ഹരിദാസന്‍ മൊഴിയില്‍ മലക്കംമറിഞ്ഞു. എന്നാൽ വിശദമായ ചോദ്യം ചെയ്യലില്‍ ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിനെതിരെ നല്‍കിയ പരാതി വ്യാജമെന്ന് ഹരിദാസന്‍ പൊലീസിനോട് ഏറ്റുപറഞ്ഞു.

സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിന് മുന്നില്‍ വച്ച് താന്‍ ആര്‍ക്കും പണം കൈമാറിയിട്ടില്ലെന്നും ഇയാള്‍ മൊഴി നല്‍കി. അഖില്‍ മാത്യുവിന്റെ പേര് പറയാന്‍ ഹരിദാസനെ പ്രേരിപ്പിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്തയാക്കിയതും ബാസിതാണെന്ന് വ്യക്തമായിരുന്നു. പിന്നാലെ ഒളിവില്‍ പോയ ബാസിത്തിനെ മഞ്ചേരിയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

ALSO READ : പാലക്കാട് തെരുവ് നായ ആക്രമണം; 5 പേർക്ക് കടിയേറ്റു

ആരോഗ്യമന്ത്രിയുടെ ഓഫീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി കൈക്കൂലി ആരോപണം ഉന്നയിക്കാന്‍ തീരുമാനിച്ച ശേഷമാണ് ബാസിത് സെക്രട്ടറിയേറ്റിലെത്തി പ്രൈവറ്റ് സെക്രട്ടറിയോട് പരാതി പറഞ്ഞത്. ഇതിന് രണ്ടാഴ്ച മുമ്പായിരുന്നു ഗൂഡാലോചന. ബാസിതും ഹരിദാസനും റയീസുമടക്കമുള്ളവര്‍ ഈ ഗൂഡാലോചനയില്‍ പങ്കാളികളായി.

ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനായ നൗഫല്‍ പരാതി തയാറാക്കിയതും, റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഹരിദാസന്‍ അഭിമുഖം നല്‍കിയതും. ഗൂഡാലോചനയില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ മലപ്പുറം റിപ്പോര്‍ട്ടര്‍ അഷ്‌കര്‍ അലി പങ്കാളിയായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ മൂവരെയും ചോദ്യം ചെയ്യുന്നതോടെ പുറത്തുവരും.

also read : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News