അഖില്‍ സജീവും സംഘവും കോട്ടയത്തും വലിയ തട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്തായിരുന്നു അഖില്‍ സജീവും ലെനിനും തട്ടിപ്പ് നടത്തിയത്. അറസ്റ്റിലായ റയീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. അഖില്‍ സജീവും ലെനിനും ഉള്‍പ്പെടുന്ന സംഘമാണ് കോട്ടയത്ത് തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് റഹീസിനെ ചോദ്യം ചെയ്തത്.
READ ALSO:പകർച്ചപ്പനി കൂടുന്നു; വാക്സിനേഷൻ എടുക്കാൻ മുന്നറിയിപ്പ്
റഹീസിനേയും ബാസിത്തിനേയും ചോദ്യം ചെയ്യലിന് വിധേയനാക്കിയതിനു ശേഷമാണ് റയീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ മെയില്‍ ഉണ്ടാക്കിയത് റയീസാണെന്നു അന്വേഷണ സംഘം കണ്ടെത്തി. തട്ടിപ്പിന്റെ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് വലിയ പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here