ആയുഷ് മിഷന്റെ പേരിലെ നിയമന തട്ടിപ്പ്; അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് പൊലീസ്

ആയുഷ് മിഷന്റെ പേരിലെ നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് കാന്റോണ്‍മെന്റ് പൊലീസ്. ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന്റെ പരാതിയിലെടുത്ത കേസിലാണ് നടപടി. ജാമ്യമില്ലാ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

Also Read : ഷാരോണ്‍ വധക്കേസ്: വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം, സുപ്രീംകോടതിയെ സമീപിച്ച് ഗ്രീഷ്മ

ആയുഷ് മിഷനിലെ താല്‍ക്കാലിക ഡോക്ടര്‍ നിയമനത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ അഖില്‍ സജീവിന്റെയും ലെനിന്റെയും പങ്ക് നേരത്തെ വ്യക്തമായിരുന്നു. ഹരിദാസന്‍ ഇരുവര്‍ക്കും കൈമാറിയ പണത്തിന്റെ തെളിവുകളും പൊലീസിന് നല്‍കി. ആയുഷ് മിഷന്റെയും ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും പേരില്‍ വ്യാജ ഇ മെയില്‍ വിലാസം നിര്‍മ്മിച്ചതും അഖില്‍ സജീവെന്നാണ് കണ്ടെത്തല്‍.

ഇതോടെയാണ് ഇരുവരെയും പ്രതിയാക്കിയത്. വ്യാജരേഖ ചമയ്ക്കലും, ഐ ടി ആക്ടും ഉള്‍പ്പടെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം അഖില്‍ സജീവും ലെനിനും ഇപ്പോഴും ഒളിവിലാണ്. ഇരുവരെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം. പ്രതികള്‍ സംസ്ഥാനം കടന്നിട്ടില്ലെന്നാണ് നിഗമനം.

Also Read : ജയിലിൽ ഉപവാസത്തിൽ ചന്ദ്രബാബു നായിഡു; ഐക്യദാർഡ്യവുമായി മകനും

ഇവര്‍ക്ക് പുറമേ മറ്റു പ്രതികളുണ്ടോയെന്നും അന്വേഷിക്കുകയാണ് പൊലീസ്. ഇരുവരും ബാങ്ക് അക്കൗണ്ട് വഴി ആര്‍ക്കെങ്കിലും പണം കൈമാറിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നു. ഇതില്‍ അസ്വാഭാവികമായി പണമിടപാട് കണ്ടെത്തിയാല്‍ അവരെയും പൊലീസ് ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News