നിയമന തട്ടിപ്പ് കേസിൽ ഒന്നാം പ്രതി അഖിൽ സജീവന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഖിൽ സജീവന്റെ അറസ്റ്റ് കൊട്ടാരക്കര ജയിലിലെത്തിയാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന്റേതാണ് നടപടി.
Also read:ആരോഗ്യ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന നേട്ടം കേരളത്തിന് നേടിയെടുക്കാനായി; മുഖ്യമന്ത്രി
അതേസമയം,സിഐടിയു ഓഫീസ് തട്ടിപ്പ് കേസിൽ പ്രതി അഖിൽ സജീവനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. സ്പൈസസ് ബോർഡ് വ്യാജ നിയമന കേസിൽ ഫോർമൽ അറസ്റ്റും രേഖപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന് കൈക്കൂലി നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ബാസിത്ത് കുറ്റസമ്മതം നടത്തിയിരുന്നു. അഖില്‍ മാത്യുവിന്റെ പേര് പരാതിയില്‍ ചേര്‍ത്തതും താനെന്ന് പ്രതി മൊഴി നല്‍കി. ഹരിദാസനില്‍ നിന്ന് ഒരുലക്ഷം രൂപ തട്ടിയെടുത്തത് ബാസിത്താണെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് കൈരളി ന്യൂസിന് ലഭിച്ചു. അതേസമയം കോടതിയില്‍ ഹാജരാക്കിയ ബാസിത്തിനെ റിമാന്‍ഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here