അഖില്‍ സജീവിന്റെ നിര്‍ണായക മൊഴി പൊലീസിന്; തട്ടിപ്പിലെ പ്രധാനികള്‍ കോഴിക്കോട് സംഘം

അഖില്‍ സജീവിന്റെ നിര്‍ണായക മൊഴി പൊലീസിന് ലഭിച്ചു. കോഴിക്കോട്ടെ നാലംഗ സംഘമാണ് തട്ടിപ്പുകള്‍ക്ക് പിന്നിലെന്ന് അഖില്‍ സജീവ് മൊഴി നല്‍കി. അഡ്വ.ബാസിത്, അഡ്വ. റഹീസ്, അഡ്വ.ലെനിന്‍ രാജ്, അനുരൂപ് എന്നിവരും തട്ടിപ്പ് നടത്തി. തട്ടിപ്പ് കേസുകളില്‍ ഈ നാലുപേരും പ്രതികളാകും. തിരുവനന്തപുരത്ത് ആള്‍മാറാട്ടം നടത്തിയതിന് പിന്നിലും കോഴിക്കോട് സംഘം എന്നാണ് സൂചന.

READ ALSO:പെരുമ്പാവൂരില്‍ പ്രതികാര കൊലപാതകം; മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തി

ലക്ഷങ്ങളാണ് അഖില്‍ സജീവിന്റെ ബാങ്ക് അക്കൗണ്ടിലൂടെ മറിഞ്ഞുപോയത്. പുറത്തുവന്നത് കൂടുതല്‍ ഗൗരവമുള്ള തട്ടിപ്പുകളെന്നും സംസ്ഥാന വ്യാപകമായി സംഘം തട്ടിപ്പ് നടത്തിയെന്നും പൊലീസ് പറഞ്ഞു. നിയമനത്തട്ടിപ്പില്‍ അഖില്‍ സജീവിനൊപ്പം യുവമോര്‍ച്ചാനേതാവും പ്രതിപ്പട്ടികയില്‍ ഉണ്ട്. സ്‌പൈസസ് ബോര്‍ഡ് നിയമനത്തട്ടിപ്പില്‍ അഖില്‍ സജീവിനൊപ്പം യുവമോര്‍ച്ചാ നേതാവ് രാജേഷിനും പങ്കെന്ന് പൊലീസ് കണ്ടെത്തി. സ്‌പൈസസ് ബോര്‍ഡിലെ നിയമനത്തിനായുള്ള പണം അഖില്‍ സജീവ് നല്‍കിയത് യുവമോര്‍ച്ച നേതാവ് രാജേഷിന്റെ അക്കൗണ്ടിലേക്കെന്നും കണ്ടെത്തി. പത്തനംതിട്ട എസ്പിയും കന്റോണ്‍മെന്റ് സിഐ യും ചോദ്യംചെയ്ത് മടങ്ങി. അഖില്‍ സജീവിനെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും.

READ ALSO:പത്തനംതിട്ടയില്‍ ന്യൂസ് ക്ലിക്ക് മുന്‍ റിപ്പോര്‍ട്ടറുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; ഫോണും ലാപ്ടടോപ്പും പിടിച്ചെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News