മയക്കുമരുന്ന് അടങ്ങിയ പാഴ്സലുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഫോണ്‍ കോള്‍, ഇത്തരം ചതികളിൽ കുടുങ്ങരുത്: മുന്നറിയിപ്പ് നൽകി അഖില്‍ സത്യന്‍

മയക്കുമരുന്ന് അടങ്ങിയ പാഴ്സലുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു ഫോണ്‍ കോള്‍ തനിക്ക് ലഭിച്ചെന്ന് സംവിധായകൻ അഖിൽ സത്യന്റെ ഫേസ്ബുക് കുറിപ്പ്. മയക്കുമരുന്ന് അടങ്ങിയ കൊറിയര്‍ തന്റെ ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ചേര്‍ത്തു കൊണ്ട് മുംബൈയില്‍ നിന്ന് തായ്വാനിലേക്ക് ഒരു പാര്‍സല്‍ പോയിട്ടുണ്ടെന്നായിരുന്നു ഫെഡ്എക്‌സ് കൊറിയര്‍ എന്ന പേരില്‍ വന്ന ഫോണ്‍ കോളിൽ പറഞ്ഞെന്ന് അഖില്‍ സത്യൻ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

ALSO READ: വേർപിരിയൽ വാർത്തകളോട് പ്രതികരിച്ച് ജ്യോതിക; മുബൈയിലേക്ക് താമസം മാറിയതിന് പിന്നിൽ കാരണങ്ങൾ ഉണ്ട്

‘മയക്കുമരുന്ന് അടങ്ങിയ കൊറിയര്‍ തന്റെ ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ചേര്‍ത്തു കൊണ്ട് മുംബൈയില്‍ നിന്ന് തായ്വാനിലേക്ക് ഒരു പാര്‍സല്‍ പോയിട്ടുണ്ടെന്നായിരുന്നു ഫെഡ്എക്‌സ് കൊറിയര്‍ എന്ന പേരില്‍ വന്ന ഫോണ്‍ കോളിൽ പറഞ്ഞത്. മുംബൈ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടുമെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് സ്‌കൈപ്പിലേക്ക് കണക്റ്റ് ചെയ്ത് ഒരു വിഡിയോ പ്രസ്താവന റെക്കോര്‍ഡു ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് സംശയാസ്പദമായി എനിക്ക് തോന്നുകയും ഔദ്യോഗിക നമ്പറില്‍ നിന്ന് വിളിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയും ചെയ്തു, പക്ഷേ അദ്ദേഹം ഉടനെ കോള്‍ കട്ട് ചെയ്തുവെന്ന് അഖില്‍ കുറിപ്പില്‍ പറയുന്നു. താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സംശയാസ്പദമായ ഇത്തരം കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും cybercrime.gov.inല്‍ റിപ്പോര്‍ട്ട് ചെയ്യണം’, അഖില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News