ഷാഹി മസ്ജിദ് സര്‍വേ: ചര്‍ച്ച വഴിതിരിച്ചുവിടാനുള്ള ബിജെപി തന്ത്രമെന്ന് അഖിലേഷ് യാദവ്

akhilesh-yadav

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനാണ് ഷാഹി മസ്ജിദിലേക്ക് സര്‍വേ സംഘത്തെ അയച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വൈകാരികത ഇളക്കി തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിത്. തെരഞ്ഞെടുപ്പിലെ കൃത്രിമങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സംഭാലില്‍ നടക്കുന്ന സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയാണ്. ഷാഹി ഗുരുതരമായ സംഭവമാണ് സംഭാലിലുണ്ടായത്. നേരത്തെ സര്‍വേ നടന്ന ഒരു പള്ളിയില്‍ വീണ്ടും സര്‍വേ നടത്തുന്നത് എന്തിനാണ്. നിയമപരമായ കാര്യങ്ങളിലേക്കോ നടപടിക്രമങ്ങളിലേക്കോ ഞാന്‍ കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: യുപി ഷാഹി ജുമാ മസ്ജിദ് സർവ്വേക്കിടെയുണ്ടായ സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു

രാവിലെ ഒരു മുന്നൊരുക്കവുമില്ലാതെയാണ് സര്‍വേ നടക്കുന്നത്. മറുഭാഗത്തെ കേള്‍ക്കാന്‍ ഇതുവരെ തയാറായിട്ടില്ല. ബിജെപി സൃഷ്ടിച്ച പുതിയ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് അവര്‍. ജനാധിപത്യത്തില്‍ യഥാര്‍ഥ വിജയം ജനങ്ങളുടേതാണെന്നും അഖിലേഷ് പറഞ്ഞു.

News Summary: Samajwadi Party leader Akhilesh Yadav said that the survey team was sent to the Shahi Masjid to divert heated discussions related to the elections.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News