ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ നടുവൊടിച്ച നായകൻ അഖിലേഷ് യാദവ്

-ബിജു മുത്തത്തി

ഗുജറാത്ത് പോലെതന്നെ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയ പരീക്ഷണശാലയായ യുപിയിലെ തോല്‍വി മോദിക്ക് താങ്ങാനാവാത്തതാണ്. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ നടുവൊടിച്ചതിന്‍റെ നായകനാണ് അഖിലേഷ് യാദവ്.

മുലായം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതാജിയാണെങ്കിൽ മകൻ ഭയ്യയാണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പോടെ അഖിലേഷും നേതാജിയാവുകയാണ്. അതായത് യുപിയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവാരാണന്നെ ചോദ്യത്തിന് ഇനി ഒറ്റ ഉത്തരം മാത്രം- അഖിലേഷ് യാദവ്‍. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഹിന്ദുത്വ സുനാമിയിലാണ് അഖിലേഷിന് യുപിയുടെ അധികാരം നഷ്ടമായത്. 2019ലെ ലോകസഭ തെരഞ്ഞെടുപ്പിലും ആ വര്‍ഗ്ഗീയ കൊടുങ്കാറ്റ് വീശിയതോടെ അഖിലേഷ് അഞ്ചു സീറ്റിലേക്ക് ചുരുങ്ങി. ബിജെപി എണ്‍പതില്‍ 62 സീറ്റ് കൊയ്തു.

Also Read; സംഘർഷഭൂമിയിൽ താമര വിരിയിക്കാനെത്തിയ ബിജെപിയ്ക്ക് വൻ തിരിച്ചടി; കലാപമടങ്ങാത്ത മണിപ്പൂരിൽ ബിജെപി നേരിട്ടത് വൻ പരാജയം

2022-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 111 സീറ്റുകളുമായി സമാജ്‌വാദി പാർട്ടി തലയുയര്‍ത്തി നിന്നതിന്‍റെ ആത്മവിശ്വാസത്തില്‍ അഖിലേഷ് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടരാടിയപ്പോള്‍ പകുതിയിലധികം സീറ്റുകളാണ് സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചേർന്ന ഇന്ത്യാ മുന്നണിയുടെ കൈക്കുമ്പിളിലായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ പിന്നിലേക്കു തള്ളപ്പെട്ടു. അതിനേക്കാള്‍ തിരിച്ചടിയായത് സ്മൃതി ഇറാനിയുടെ തോല്‍വിയാണ്.

ബിഎസ്പി തനിച്ച് മത്സരിച്ച് മതേതരവോട്ടുകളെ പിളര്‍ത്താന്‍ നോക്കിയെങ്കിലും അഖിലേഷിനെ അതൊന്നും ഉലച്ചില്ല. പതിറ്റാണ്ടുകളായി ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വിഷയമായ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായിട്ടും രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ വെച്ചു തന്നെ ആ അജണ്ടയുടെ നട്ടെല്ലൊടിച്ചു അഖിലേഷ്. ഫൈസാബാദിലെ തോല്‍വി ബിജെപിയുടെ ചരിത്രത്തിലെ തന്നെ നാണം കെട്ട തോല്‍വിയായി. രാജ്യത്തെ ഇളക്കിമറിച്ച കര്‍ഷക സമരവും കാര്‍ഷികമേഖലയിലെ പ്രതിസന്ധികളും സാമ്പത്തിക പ്രശ്‌നങ്ങളും വിലക്കയറ്റവും ഉള്‍പ്പെടെ നിത്യജീവിത പ്രശ്നങ്ങളെല്ലാം അഖിലേഷ് ഉയര്‍ത്തിപ്പിടിച്ചതോടെ ബിജെപിയുടെ വര്‍ഗ്ഗീയതന്ത്രങ്ങള്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടു.

Also Read; ‘ഇന്ത്യ തകരില്ല, നാനൂറ് സീറ്റ് പിടിക്കുമെന്ന് അഹങ്കരിച്ചവർക്ക് മുന്നൂറ് തികയുന്നില്ല, ഉത്തരേന്ത്യയിലെ സാധാരണക്കാർ ബിജെപിയെ കയ്യൊഴിയുന്നു, സമരം തുടരും’: എം സ്വരാജ്

ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ അഖിലേഷ് 410 പൊതുയോഗങ്ങളിലെങ്കിലും പ്രസംഗിച്ചതായാണ് കണക്ക്. 20,000 കിലോമീറ്റർ ഹെലികോപ്റ്ററിൽ സഞ്ചരിച്ചു. 12,000 കിലോമീറ്റർ രഥയാത്ര നടത്തി. 250 കിലോമീറ്റർ എസ്പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളും ചവിട്ടി. വട്ടത്തില്‍ ചവിട്ടി നീളത്തില്‍ കുതിക്കുകയാണ് ഇന്ത്യയുടെ ഹൃയഭൂമിയില്‍ നിന്നും അഖിലേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News