സമാജ് വാദി പാര്‍ട്ടി ഇപ്പോഴും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി സീറ്റ് വിഭജനത്തിലുണ്ടായ അഭിപ്രായഭിന്നതകള്‍ നേരത്തെ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോഴും പാര്‍ട്ടി ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
ALSO READ: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിച്ചിട്ടില്ല ; സീതാറാം യെച്ചൂരി
ഇന്ത്യ സഖ്യത്തില്‍ തുടരുമ്പോഴും ബിജെപിയുടെ എന്‍ഡിഎ സഖ്യത്തെ പരാജയപ്പെടുത്താന്‍ പിന്നോക്ക – ദളിത് – ന്യൂനപക്ഷ ഫോര്‍മുലയാണ് തന്റെ പാര്‍ട്ടി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതി ഇന്ത്യ സഖ്യ രൂപീകരണത്തിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നതാണെന്നും അഖിലേഷ് വ്യക്തമാക്കി.
ALSO READ: സാമൂഹിക അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള സമൂഹം ഉണർന്ന് പ്രവർത്തിക്കണം: സിപിഐഎം
ഇരുപത്തിയെട്ട് പാര്‍ട്ടികളടങ്ങുന്ന വമ്പന്‍ പ്രതിപക്ഷ സഖ്യമാണ് ബിജെപി സഖ്യത്തിനെതിരെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടിക്ക് ആറു സീറ്റുകളില്‍ മത്സരിക്കാന്‍ സീറ്റു നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നത്. സഖ്യകക്ഷികള്‍ക്ക് കോണ്‍ഗ്രസ് പരിഗണന നല്‍കാത്തതാണ് അവരുടെ കോട്ടമെന്ന് അഖിലേഷ് തുറന്നടിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനെട്ട് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here