കോണ്‍ഗ്രസ് നേരത്തെ ചെയ്തത് ബിജെപി ഇപ്പോള്‍ ചെയ്യുന്നു, കോണ്‍ഗ്രസ് ഇനിയെന്ത് ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ച് അഖിലേഷ് യാദവ്

മുന്‍കാല ചെയ്തികളില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചും ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഓര്‍മ്മിപ്പിച്ചും അഖിലേഷ് യാദവ്. ബിജെപിക്കെതിരെ പ്രാദേശിക കക്ഷികളെ ഒന്നിപ്പിക്കാനുള്ള അവസരമായി നിലവിലെ സാഹചര്യത്തെ കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തണമെന്ന് അഖിലേഷ് യാദവ് ഉപദേശിച്ചു. പ്രാദേശിക പാര്‍ട്ടികളെ മുന്നോട്ടു നയിക്കാന്‍ ഇതൊരു അവസരമായി കോണ്‍ഗ്രസ് എടുക്കണം. ഇത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണെന്നും അഖിലേഷ് ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളോട് സ്വീകരിച്ച മുന്‍കാല സമീപനങ്ങള്‍ അഖിലേഷ് ചൂണ്ടിക്കാണിച്ചു. പ്രാദേശിക പാര്‍ട്ടികളെ ദേശീയ പാര്‍ട്ടികള്‍ എന്നും അവഹേളിച്ചിട്ടേയുള്ളൂ. പ്രാദേശിക പാര്‍ട്ടികളെ ആദ്യം അവഹേളിച്ചത് കോണ്‍ഗ്രസാണെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഇപ്പോള്‍ ആ ജോലി ഏറ്റെടുത്തിരിക്കുന്നത് ബിജെപിയാണെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News