ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുക്താര്‍ അന്‍സാരി ജയിലില്‍ വച്ച് മരിച്ച സംഭവത്തില്‍ ഒരു സുപ്രീം കോടതി ജഡ്ജി അന്വേഷിക്കണമെന്ന് യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
ALSO READ: ഇവിഎമ്മില്‍ കൃത്രിമത്വം നടത്താനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് വ്യാജപ്രചാരണം; ഒരാള്‍ അറസ്റ്റില്‍
ഒരു കൊലപാതകക്കേസിലെ പ്രതിയായ അന്‍സാരി വ്യാഴാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ബന്ദാ മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. അതേസമയം അന്‍സാരിക്ക് സ്ലോ പോയിസണ്‍ നല്‍കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഏത് സാഹചര്യത്തിലായാലും ഒരാളുടെ ജീവന് എവിടെയും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഒരു തടവുകാരന്റെയോ ജയില്‍പുള്ളിയുടെയോ മരണം പൊതുജനത്തിന് ജുഡീഷ്യല്‍ പ്രക്രിയയിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും അഖിലേഷ് പറഞ്ഞു. അതിനാല്‍ അത്തരത്തിലുള്ള എല്ലാ കേസുകളും സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടക്കണമെന്നും യാദവ് ആവശ്യപ്പെട്ടു.
അതേസമയം ബിഎസ്പി നേതാവ് മായാവതിയും സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here