ഉത്തര്‍പ്രദേശിലെ ഒമ്പത് സീറ്റുകളിലെ ഉപതെഞ്ഞെടുപ്പ് തീയതി മാറ്റിയതിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഇലക്ഷന് തോല്‍ക്കുന്നത് ഒഴിവാക്കാന്‍ ബിജെപി പഴകിയ തങ്ങളുടെ തന്ത്രം ഉപയോഗിക്കുകയാണെന്നാണ് അഖിലേഷ് യാദവ് തുറന്നടിച്ചിരിക്കുന്നത്.
ALSO READ: മഞ്ജുവാര്യരുടെ സൈബർ ആക്രമണ പരാതി, സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി
ആദ്യം മില്‍ക്കിപൂരിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഇപ്പോള്‍ ബാക്കിയുള്ള തെരഞ്ഞെടുപ്പുകളും മാറ്റിവച്ചിരിക്കുന്നു. ബിജെപി ഇതിലും മുമ്പ് ദുര്‍ബലമായിട്ടില്ല. തെരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചില്ലെങ്കില്‍ ബിജെപിക്ക് നേരിടേണ്ടി വരിക വന്‍ തോല്‍വിയായിരിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
തൊഴില്ലില്ലായ്മ രൂക്ഷമായതിനെ തുടര്‍ന്ന് യുപിയില്‍ നിന്നും നിരവധി പേര്‍ രാജ്യത്തെ മറ്റു പല ഭാഗങ്ങളിലും ജോലി തേടി പോയി. ഇവര്‍ ദീപാവലി, ഛത്ത് അവധികള്‍ക്ക് നാട്ടിലെത്തി. ഇവര്‍ ബിജെപിക്ക് എതിരയെ വോട്ടു ചെയ്യുകയും ചെയ്യും. ഇത് മനസിലാക്കിയ ബിജെപി ഉപതെരഞ്ഞെടുപ്പുകളുടെ തീയതി മാറ്റി. അതിനാല്‍ അവധി കഴിഞ്ഞ് എല്ലാവരും മടങ്ങിപോകും. ഇതാണ് ബിജെപിയുടെ ലക്ഷ്യമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here