ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം അഖിലേഷ് യാദവും

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ആഗ്രയിൽ വെച്ചാണ് അഖിലേഷ് യാത്രയുടെ ഭാഗമായത്. കോൺഗ്രസ് – എസ്പി സീറ്റ് വിഭജനം പൂർത്തിയായതിന് പിന്നാലെയാണ് അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത്.

Also Read; ക്രൈസ്തവരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടി; തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തിൽ കേന്ദ്രത്തിനെതിരെ പ്രമേയം

ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്നും കർഷകരുടെ പ്രശ്നങ്ങളുൾപെടെ പരിഹരിക്കപെടുമെന്നും അഖിലേഷ് യാദവ് ന്യായ് യാത്രയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കുവെന്ന മുദ്രാവാക്യം അഖിലേഷ് മുമ്പോട്ട് വെച്ചു. ഇന്ത്യ ജയിക്കും, നിതിക്കായുള്ള വലിയ യുദ്ധം എന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവുമൊത്തുളള വീഡിയോകൾ കോൺഗ്രസ് പങ്കുവെച്ചത്.

Also Read; ഐഎൻഎൽഡി ഹരിയാന യൂണിറ്റ് മേധാവി നഫെ സിംഗ് റാത്തെ വെടിയേറ്റ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News