യുപി ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സൈക്കിൾ ചിഹ്നത്തിൽ മൽസരിക്കുമെന്ന് അഖിലേഷ് യാദവ്

യുപി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 9 മണ്ഡലങ്ങളിലും ഇന്ത്യാ മുന്നണി മൽസരിക്കുക സമാജ്‍വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിൽ ആയിരിക്കുമെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്. ഏതെങ്കിലും സീറ്റ് വിഭജന ക്രമീകരണത്തേക്കാൾ വിജയിക്കുക എന്ന ലക്ഷ്യമാണ് സഖ്യത്തിനുള്ളതെന്നും ‘ഈ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി വിജയത്തിൻ്റെ  പുതിയ അധ്യായം രചിക്കാൻ പോകുകയാണെന്നും കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഒരുമിച്ചാണ് വലിയ വിജയത്തിനായി തോളോട് തോൾ ചേർന്ന് നിൽക്കുന്നതെന്നും അഖിലേഷ് യാദവ് എക്സിൽ കുറിച്ചു.

ALSO READ: കണക്കിനും സയൻസിനും മാർക്ക് കുറവാണോ? വല്ല വിധേനയും മഹാരാഷ്ട്രയ്ക്ക് വിട്ടോളൂ.. അവിടെയൊരു വഴിയുണ്ട്.!

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും പിന്നോക്ക വിഭാഗങ്ങളുടെയും ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും ഊന്നൽ നൽകുമെന്ന് അഖിലേഷ് പറഞ്ഞു. കഠേഹാരി (അംബേദ്കർ നഗർ), കർഹാൽ (മെയിൻപുരി), മീരാപൂർ (മുസാഫർനഗർ), ഗാസിയാബാദ്, മജവാൻ (മിർസാപൂർ), സിഷാമൗ (കാൻപൂർ), ഖൈർ (അലിഗഡ്), ഫുൽപൂർ (പ്രയാഗ്‌രാജ്), കുന്ദർക്കി(മൊറാദാബാദ്) എന്നിങ്ങനെ ഒമ്പത് സീറ്റുകളിലേക്കാണ് നവംബർ 13-ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News