ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുമെന്ന് ആവർത്തിച്ച് സമാജവാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ദില്ലിയിൽ ആം ആദ്മി പാർട്ടി ശക്തമാണെന്നും ബിജെപിക്കെതിരെ നിലകൊള്ളുന്ന ഏതു പ്രാദേശിക പാർട്ടികളെയും ഇന്ത്യ മുന്നണി നേതാക്കൾ പിന്തുണയ്ക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
ഇന്ത്യ മുന്നണി സഖ്യകക്ഷികളായ ആം ആദ്മി പാർട്ടിയും കോൺഗ്രസും ദില്ലിയിൽ മത്സരിക്കുന്നതിൽ ഇന്ത്യ മുന്നണി സഖ്യകക്ഷികൾ അതൃപ്തി അറിയിച്ചിരുന്നു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും ബിജെപിക്കെതിരെ നിലകൊള്ളുന്ന ഏതൊരു പ്രാദേശിക പാർട്ടിയെയും പിന്തുണയ്ക്കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. ദില്ലിയിൽ ആം ആദ്മി പാർട്ടി ശക്തമാണെന്നും അവരുടെ പോരാട്ടം ബിജെപിക്കെതിരെ ആണെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
Also Read: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് എതിരെ വിമര്‍ശനം കടുപ്പിച്ച് ബിജെപി
അതേസമയം ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിലാണ് ദില്ലിയിൽ പോരാടുന്നതെന്നും ഇന്ത്യ മുന്നണിക്കായി കോൺഗ്രസ് ഒരുപാട് ത്യാഗം ചെയ്യുന്നുണ്ടെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. അതേസമയം ഇന്ത്യ മുന്നണിയിലെ എല്ലാ സഖ്യകക്ഷികളുടെയും വികാരം തങ്ങൾ മനസ്സിലാക്കുന്നു എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
Also Read: തുനിഞ്ഞിറങ്ങി കേന്ദ്രം; അരവിന്ദ് കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കുന്നു
ദില്ലിയിൽ ആം ആദ്മി പാർട്ടിക്കെതിരെ കോൺഗ്രസ് മത്സരിക്കുന്നത് ആം ആദ്മി പാർട്ടിയെ ദുർബലപ്പെടുത്താനാണെന്ന വിമർശനം പല സഖ്യകക്ഷികളും ഉയർത്തി. മാത്രമല്ല ദില്ലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രചാരണത്തിനിടെ കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിക്കുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here