4k വിസ്‌മയങ്ങൾ തീരുന്നില്ല, വരുന്നൂ അകിറ കുറസോവയുടെ ലോക ക്‌ളാസിക് ചിത്രം സെവൻ സമുറായ്

അകിറ കുറസോവയുടെ ലോക ക്‌ളാസിക് ചിത്രമായ ‘സെവൻ സമുറായ്’ 4k യിൽ റീ റിലീസിനൊരുങ്ങുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ സംവിധായകനുള്ള ആദരവിന്റെ ഭാഗമായി ചിത്രം പ്രദർശിപ്പിച്ചിരുന്നു. തുടർന്നാണ് ടോഹോ ഫിലിം കമ്പനി സെവൻ സമുറായ് 4k ദൃശ്യമികവിൽ ഒരുക്കാൻ തീരുമാനിച്ചത്. ജൂലൈയിൽ ചിത്രം അമേരിക്കയിലെ തിയേറ്ററുകളിൽ വീണ്ടും കാണാനാകും.

ALSO READ: ‘കമ്മ്യൂണിസവും ഒരു വികാരമാണ്, കാൾ മാക്സ് എഴുതുന്നതിന് മുൻപേ പലർക്കും അതുണ്ടായി’, അന്പേ ശിവം സിനിമയിലെ കമൽഹാസൻ്റെ സംഭാഷണം വീണ്ടും ചർച്ചയാകുന്നു: വീഡിയോ

പതിനാറാം നൂറ്റാണ്ടിലെ ജപ്പാൻറെ കഥയാണ്‌ സെവെൻ സമുറായ് പറയുന്നത്. കൃഷിക്കാരുടെ ഗ്രാമം കൊള്ളയടിക്കാൻ വരുന്നവരെ നേരിടുന്ന സമുറായ് പടയാളികൾ. കുതിരപ്പുറത്തു കയറി ഗ്രാമത്തിലേയ്ക്ക് പാഞ്ഞുവരുന്ന കൊള്ളക്കാരുടെ ആദ്യരംഗം മുതൽ, കാറ്റിൽ‌പ്പെട്ടു നിൽക്കുന്ന ശവകുടീരങ്ങളുടെ ധ്യാനാത്മകനിമിഷങ്ങളിലവസാനിക്കുന്ന സിനിമ ലോക ക്‌ളാസിക്കുകളിൽ ഒന്നാമത്തേതാണ്.

ALSO READ: സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ

ബി ബി സി എക്കാലത്തേയും മികച്ച നൂറു വിദേശ ഭാഷാ ചിത്രങ്ങള്‍ തെരഞ്ഞെടുത്തപ്പോൾ ഒന്നാമതായി ഉണ്ടായിരുന്നത് ‘ദി സെവെന്‍ സാമുറായ്‌’ ആയിരുന്നു. ജപ്പാനിലെ സിനിമാ ചരിത്രത്തെയും സ്വഭാവത്തെയും തിരുത്തി എഴുതിയ സെവെന്‍ സാമുറായ്‌ അവരുടെ പൈതൃകത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും കൂടി അടയാളപ്പെടുത്തുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News