അക്മ സോഷ്യല്‍ ക്ലബ് യൂത്ത് ഫെസ്റ്റിവല്‍ സീസണ്‍ 5 ഫെബ്രുവരിയില്‍

ദുബായിലെ പ്രമുഖ ഗവണ്‍മെന്റ് അംഗീകൃത മലയാളി സംഘടനയായ ഓള്‍ കേരള ഗള്‍ഫ് മലയാളി അസോസിയേഷന്‍ (അക്മ സോഷ്യല്‍ ക്ലബ് ) നടത്തുന്ന യൂത്ത് ഫെസ്റ്റിവല്‍ സീസണ്‍ 5 ഓണ്‍ സ്റ്റേജ് ഓഫ് സ്റ്റേജ് മത്സരങ്ങള്‍ ഫെബ്രുവരി 4,10 ,11 തീയതികളില്‍ നടക്കും. ദുബായ് ഡു വൈല്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന കലാമത്സരങ്ങളില്‍ 4 വയസു മുതല്‍ 18 വയസു വരെയുള്ള വിഭാഗങ്ങളിലായി ഇരുനൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.

ALSO READ:  ‘മലയാളികളുടെ സ്വകാര്യ അഹങ്കാരം, എല്ലാ അഭിനേതാക്കളും ഒരിക്കലെങ്കിലും മോഹൻലാലിനൊപ്പം അഭിനയിക്കണം’, വിന്ദുജ

മുന്‍ വര്‍ഷങ്ങളില്‍ വിജയകരമായി നടത്തിയ നാലു യുവജനോല്‍സവങ്ങള്‍ക്കു ശേഷം അഞ്ചാം സീസണിലേക്ക് കടന്നിരിക്കുന്ന ഈ കലാമാമാങ്കത്തില്‍ 35ഓളം വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങളില്‍ നിന്നും കലാപ്രതിഭ, കലാതിലകം പുരസ്‌കാരങ്ങളും ഗ്രൂപ്പ് വിജയികളെയും തിരഞ്ഞെടുക്കും.

ALSO READ: ‘വലിയൊരു അപകടം ഉണ്ടായിരുന്നു, പക്ഷെ ആ വാണിങ് കൊടുത്തിട്ടും പൃഥ്വിരാജ് അതിന് തയ്യാറായി’, ബെന്യാമിൻ പറയുന്നു

കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ വിപുലമായി അഞ്ചാം സീസണിലെ പരിപാടികള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. അക്മ പ്രസിഡന്റ് നസീര്‍, പ്രോഗ്രാം ഡയറക്ടര്‍ ജിന്‍സി, കോര്‍ഡിനേറ്റര്‍മാരായ സരിന്‍, രശ്മി ഗംഗ എന്നിവര്‍ സീസണ്‍ 5 പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി www. akgma.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here