എകെപിസിടിഎ പ്രസിഡന്റായി എ നിശാന്ത്; ജനറൽ സെക്രട്ടറിയായി കെ വിജയകുമാർ തെരഞ്ഞെടുക്കപ്പെട്ടു

ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (എകെപിസിടിഎ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡൻ്റായി കണ്ണൂർ പയ്യന്നൂർ കോളേജിലെ എ നിശാന്തിനെയും ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം എംജി കോളേജിലെ ഡോ. കെ ബിജുകുമാറിനെയും തിരുവല്ലയിൽ സമാപിച്ച 66-ാം സംസ്ഥാന സമ്മേളനമാണ് തെരഞ്ഞെടുത്തത്. തൃശൂർ വ്യാസ കോളജിലെ, ഡോ. കെ പ്രദീപ് കുമാറാണ് ട്രഷറർ. കൊല്ലം ടി കെഎം ആർട്സ് ആൻ്റ് സയൻസ് കോളജിലെ ഡോ. എസ് ഷാജിത, ആലപ്പുഴ കായംകുളം എംഎസ്എം കോളജിലെ ഡോ. ടിആർ മനോജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

Also Read; ‘ഈ ആയിഷാൻ്റെ പിന്നാലെയുള്ള ആ നടത്തം അങ്ങ് നിർത്തിയേക്ക്, അത് പ്രശ്‌നാവും’, തട്ടത്തിൻ മറയത്തിലെ ആ മാസ് സീനിലുള്ളത് സുഷിനോ? മറുപടി

സംസ്ഥാന സെക്രട്ടറിമാരായി ഡോ. എയു അരുൺ (സെന്റ് പീറ്റേഴ്സ് കോളജ്, കോലഞ്ചേരി, എറണാകുളം), ഡോ. എസ് സോജു (എസ്എൻ കോളജ്, വർക്കല, തിരുവനന്തപുരം), ഡോ. എംബി ഗോപാലകൃഷ്ണൻ (മാർത്തോമ കോളജ് ചുങ്കത്തറ, മലപ്പുറം), ഡോ. തോമസ് മോണത്ത് (മേരിമാത കോളജ് മാനന്തവാടി, വയനാട്) എന്നിവരെയും തെരെഞ്ഞെടുത്തു.16 അംഗ സംസ്ഥാന കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.

Also Read; ആ നേട്ടം ഇനി ടൊവിനോയ്ക്ക് സ്വന്തം, 44 വര്‍ഷമായി ഒരു ഇന്ത്യന്‍ നടനും ലഭിക്കാത്ത ബഹുമതി: കയ്യടിച്ച് ഇന്ത്യൻ ജനത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News