എകെപിസിടിഎ സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കം

എകെപിസിടിഎ സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കം. നവ കേരള സൃഷ്ടിക്കായി ജനപക്ഷ വൈജ്ഞാനികത എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമ്മേളനം. പൊതു സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററും പ്രതിനിധി സമ്മേളനം മന്ത്രി കെ എന്‍ ബാലഗോപാലും ഉദ്ഘാടനം ചെയ്തു.

ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍ 65-ാമത് സംസ്ഥാന സമ്മേളനത്തിനാണ് കണ്ണൂരില്‍ കൊടിയുയര്‍ന്നത്. നവ കേരള സൃഷ്ടിക്കായി ജനപക്ഷ വൈജ്ഞാനികത എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം. എണ്ണൂറ് പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ സമ്മേളനം മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സമ്മേളനം മന്ത്രി ആര്‍ ബിന്ദുവും യാത്രയപ്പ് സമ്മേളനം മുന്‍ മന്ത്രി എ കെ ബാലനും നിര്‍വ്വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന പ്രവര്‍ത്തക സമിതിയോഗവും സംസ്ഥാനസമിതി യോഗവും ചേര്‍ന്നു.ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News