കാത്തിരിപ്പിന് ഇനി കുറച്ച് നാളുകൾ ബാക്കി; ബറോസ് ഒരുപാട് കുട്ടികള്‍ക്ക് സന്തോഷം പകരുമെന്ന് താരം

ബറോസ് ഗംഭീര വര്‍ക്ക് ആണ് എന്ന് അക്ഷയ് കുമാർ.’വൗ ​ഗംഭീര വര്‍ക്ക് ആണ്’ എന്നാണ് താരം ബറോസിന്റെ ട്രെയിലർ കണ്ടിട്ട് പറഞ്ഞത് . ഒരുപാട് 3 ഡി സിനിമകള്‍ ഞാനും നിങ്ങളും കണ്ടിട്ടുണ്ടാവും. എന്നാല്‍ ബറോസ് ഒരു പ്യുവര്‍ 3 ഡി സിനിമയാണ്. കുട്ടികള്‍ക്കായുള്ള സിനിമകള്‍ രാജ്യത്ത് വളരെ കുറച്ചേ നിര്‍മ്മിക്കപ്പെടുന്നുള്ളൂ. ഇത് ഒരുപാട് കുട്ടികള്‍ക്ക് സന്തോഷം പകരും എന്നും താരം പറഞ്ഞു.ബറോസിന്റെ ട്രെയിലര്‍ ലോഞ്ച് പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് അക്ഷയ് കുമാർ ഇക്കാര്യം പറഞ്ഞത്. മുംബൈയില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്.

കുട്ടികളുടെ ഒരു ചിത്രം കാണാന്‍ മകള്‍ക്കൊപ്പം പിവിആറില്‍ എത്തിയപ്പോള്‍ ഇം​ഗ്ലീഷ് ചിത്രമാണ് ഉണ്ടായിരുന്നത്. ബറോസ് ഒരു ഗംഭീര അനുഭവം ആയിരിക്കും. മകള്‍ ഈ ചിത്രത്തോട് എങ്ങനെയാവും പ്രതികരിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് താൻ . ഈ ചിത്രം ഒരുക്കിയതിന് ഏറെ നന്ദി എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.

കൂടാതെ ബറോസ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ മകളെ കാണിക്കുമെന്ന് അക്ഷയ് കുമാർ പറഞ്ഞു. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ മകളെ സിനിമ കാണിക്കുമോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി.

ആലിംഗനം ചെയ്തു കൊണ്ടാണ് മോഹന്‍ലാല്‍ അക്ഷയ് കുമാറിനെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്. മോഹ‍ന്‍ലാലുമായി അടുത്ത ബന്ധമാണ് അക്ഷയ് കുമാറിനുള്ളത്. മോഹന്‍ലാല്‍ നായകനായി എത്തിയ നിരവധി സിനിമകളുടെ ഹിന്ദി റീമേക്കുകളിൽ അക്ഷയ് കുമാർ അഭിനയിച്ചിട്ടുണ്ട്. പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നായിരുന്നു അക്ഷയ് കുമാര്‍ എത്തിയത്.

also read: ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ മലയാളം ചിത്രങ്ങൾ

മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. ത്രിഡി ഫാന്റസി ചിത്രം ക്രിസ്മസ് ദിനത്തിലാണ് റിലീസിന് എത്തുന്നത്. ചിത്രം ഡിസംബര്‍ 25നാണ് റിലീസ് ചെയ്യുക. വിദേശ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News