ഒഎംജി2 100 കോടിയിലേക്ക്; അക്ഷയ് അഭിനയിച്ചത് പ്രതിഫലമില്ലാതെ എന്ന് വിതരണക്കാർ

അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ OMG 2 പരാജയമാണെന്ന പ്രചരണത്തിനിടയിൽ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചിത്രത്തിന്റെ കളക്ഷൻ 100 കോടി രൂപയിലേക്ക് അടുക്കുകയാണ്,ചിത്രത്തിലെ തന്റെ വേഷത്തിന് അക്ഷയ് ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്റെ വിതരണക്കാരായ വയാകോം 18 സ്റ്റുഡിയോയുടെ സിഒഒ അജിത് അന്ധാരെ പറഞ്ഞു.

OMG, സ്പെഷ്യൽ 26, ടോയ്‌ലറ്റ്: ഏക് പ്രേം കഥ മുതല്‍ ഞങ്ങള്‍ അദ്ദേഹവുമായി നല്ല ബന്ധത്തിലാണ്. ക്രിയാത്മകമായും സാമ്പത്തികമായും താരം പൂർണമായും നിക്ഷേപം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“OMG 2ന്‍റെ ബജറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതിശയോക്തിപരമാണ്. നേരെമറിച്ച്, അക്ഷയ് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല” അജിത് പറഞ്ഞു.

ആദ്യഭാഗത്തില്‍ കൃഷ്ണനായിട്ടാണ് അക്ഷയ് അഭിനയിച്ചതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശിവനായിരുന്നു അക്ഷയ് കുമാറിന്‍റെ കഥാപാത്രം.

also read; ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും പുതുപ്പള്ളിയില്‍ മന്ത്രിമാര്‍ക്കില്ല; മന്ത്രി വി എന്‍ വാസവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News