‘വെറുത്തുപോയി, ഇനിയാർക്കും ഇത്തരത്തിൽ തോന്നാത്ത വിധം കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണം’; മണിപ്പൂർ ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് അക്ഷയ്കുമാർ

മണിപ്പൂരിൽ കുകി സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. സംഭവം തന്നെ പിടിച്ചുകുലുക്കി, താൻ വെറുത്തുപോയെന്നും ഇനിയാർക്കും ഇത്തരത്തിൽ തോന്നാത്ത വിധം കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കണമെന്നും അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.

ALSO READ: ‘മണിപ്പൂരിൽ ഉടൻ നടപടി വേണം, അല്ലെങ്കിൽ ഇടപെടും’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

അതേസമയം മൂന്ന് മാസത്തോളമായി തുടരുന്ന മണിപ്പൂർ കലാപത്തിൽ നാവനക്കാതിരുന്ന പ്രധാനമന്ത്രി ഒടുവിൽ പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ലൈംഗികാതിക്രമ വീഡിയോയുടെ പശ്ചാത്തലത്തിൽ മാത്രമായിരുന്നു മോദിയുടെ പ്രതികരണം. മണിപ്പൂരിൽ നടക്കുന്ന കലാപത്തെപ്പറ്റി മോദി ഒരക്ഷരം മിണ്ടിയുമില്ല.

ALSO READ: ‘മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞ് പോകുന്നു’; സുരാജ് വെഞ്ഞാറമൂട്

മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അക്രമം ഞെട്ടിക്കുന്നതെന്നാണ് മോദി അഭിപ്രായപ്പെട്ടത്. ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News