ഷൂട്ടിങ്ങിനിടെ ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ കണ്ണിന് പരിക്ക്. മുംബൈയിൽ നടന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറിന്റെ കണ്ണിന് പരിക്കേറ്റത്. ഹൗസ്ഫുൾ 5 എന്ന ചിത്രത്തിനിടെയായിരുന്നു പരിക്ക്.
ഷൂട്ടിങ്ങിനിടെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. അക്ഷയ് കുമാറിന്റെ കണ്ണിൽ ഒരു വസ്തു തട്ടുകയായിരുന്നു. ഉടൻ തന്നെ താരം നേത്ര രോഗ ഡോക്ടറെ കാണുകയായിരുന്നു. തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. എന്നാൽ താരത്തിനേറ്റ പരിക്ക് ഗുരുതരമല്ലെന്നും വിശ്രമം അനുവദിച്ചെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
പരിക്ക് ഭേദമായാൽ ഉടൻ തന്നെ അക്ഷയ് കുമാർ വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിൽ തിരികെ വരും. ചിത്രത്തിന്റെ അവസാന ഷൂട്ടിംഗ് ആണ് ഇപ്പോൾ നടക്കുന്നത്. ഈ വർഷം ആദ്യം യൂറോപ്പിലാണ് ഹൗസ്ഫുൾ 5ന്റെ ചിത്രീകരണം തുടങ്ങിയത്.
also read: ‘പൊട്ടു കുത്തെടീ പുടവ ചുറ്റെടീ’; ജഗദീഷിന്റെ വെറൈറ്റി സ്റ്റെപ്പ്, കൂടെ കളിച്ച് ‘ഹലോ മമ്മി’ ടീം
തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ചിത്രം 2025 ജൂൺ 6 ന് റിലീസ് ചെയ്യും.അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ് എന്നിവരും ഹൗസ്ഫുൾ 5 ൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.കൂടാതെ സഞ്ജയ് ദത്ത്, ഫർദീൻ ഖാൻ, ഡിനോ മോറിയ, ജോണി ലെവൽ, നാനാ പടേക്കർ, സോനം ബജ്‌വ, ചിത്രാംഗദ സിങ്, സൗന്ദര്യ ശർമ്മ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here