അവസാന നാലു ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വന്‍ പരാജയമായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പൂജാ എന്റര്ടെയ്മെന്റ്സിന് പിന്തുണയുമായി അക്ഷയ് കുമാര്‍. ഈ നാലു ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അക്ഷയുടെ പിന്തുണയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കമ്പനി സ്ഥാപകന്‍ വാഷു ഭഗ്നാനിയുടെ മകനും നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനി. അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും പ്രതിഫലം നല്കാന് പോലും കഴിയാത്ത സാഹചര്യത്തിലാണ് കമ്പനി. ഇതിനെതിരെ പലരും പരാതിയുമായി എത്തിയതോടെയാണ് അക്ഷയ് കുമാര്‍ പിന്തുണയുമായി എത്തിയത്. രണ്ടരകോടിയോളം രൂപയാണ് ക്രൂവിനും വാടകയും മറ്റുമായി കമ്പനി നല്‍കാനുള്ളത്.
ALSO READ: രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് സിപിഐഎം അംഗം സുനീറും ജോസ് കെ മാണിയും
വിവിധ ചിത്രങ്ങളുടെ ക്രൂ അംഗങ്ങളുടെ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ സംയുക്തമായി ഒരു പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പൂജാ എന്റര്‍ടെയ്മെന്റ് നിര്‍മ്മിച്ച ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ വന്‍ പരാജയമായിരുന്നു.
പ്രതിസന്ധി ഘട്ടത്തില്‍ അക്ഷയ് സാറുമായി സംസാരിച്ചിരുന്നെന്നും ക്രൂവിന് പിന്തുണ നല്കാന് യാതൊരു മടിയും കൂടാതെ തന്റെ പ്രതിഫലം പതുക്കെ മതിയെന്ന് അറിയിക്കുകയും ചെയ്തെന്നാണ് ജാക്കി ഭഗ്നാനി പറഞ്ഞത്. പൂജ എന്റര്ടെയ്ന്മെന്റിന്റെ പ്രോജക്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ക്രൂ അംഗത്തിനും അവരുടെ പ്രതിഫലം പൂര്‍ണമായി നല്കിയ ശേഷം മാത്രമേ തന്റെ പ്രതിഫലം നല്‍കേണ്ടതുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഭഗ്നാനി പറഞ്ഞത്.
അക്ഷയുടെ ഈയൊരു പിന്തുണയ്ക്കും തീരുമാനത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ വ്യവസായം ശക്തമായ ബന്ധങ്ങളെ ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. അതാണ് തങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നതെന്നും ഭഗ്നാനി പറഞ്ഞു. കമ്പനിയുടെ പരാജയപ്പെട്ട നാല് ചിത്രങ്ങളില്‍ ഒന്ന് ഒടിടി റിലീസ് ആയിരുന്നു.
ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ അഭിനേതാക്കളായ ടൈഗര്‍ ഷ്രോഫ്, സോനാക്ഷി സിന്‍ഹ, അലയ എഫ്, മാനുഷി ചില്ലര്‍ എന്നിവര്‍ക്കും പ്രതിഫലം നല്കാന് പൂജാ എന്റര്‍ടെയ്ന്‍മെന്റിന് കഴിഞ്ഞിട്ടില്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here