‘സൂര്യയ്ക്ക് കിട്ടിയത് നാഷണൽ അവാർഡ്, അക്ഷയ് കുമാറിന് ബോക്സോഫീസ് ദുരന്തവും’, കാണാൻ ആളില്ല, തകര്‍ന്നടിഞ്ഞ് ‘സൂരറൈ പോട്ര്’ ഹിന്ദി റീമേക്ക്

നടൻ സൂര്യയ്ക്ക് നാഷണൽ അവാർഡ് നേടിക്കൊടുത്ത തമിഴ് ചിത്രമാണ് സുധ കൊങ്കരയുടെ ‘സൂരറൈ പോട്ര്’. കോവിഡ് പ്രതിസന്ധിയില്‍ തിയേറ്റര്‍ റിലീസ് സാധിക്കാതെ ഒടിടിയിലെത്തി വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം ഈയടുത്താണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്‌തത്‌. അക്ഷയ് കുമാർ ആയിരുന്നു ചിത്രത്തിലെ നായകൻ. തുടരെയുള്ള തോൽവികളിൽ നിന്ന് അക്ഷയ് കരകയറും എന്ന് കരുതി സിനിമ കൂടിയായിരുന്നു ഹിന്ദി റീമേക്ക്.

ALSO READ: ‘ഈ വർഷവും നിന്നെ പോലെ തന്നെ സ്പെഷ്യൽ ആയിരിക്കട്ടെ’; പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

ഇപ്പോഴിതാ പുറത്തുവരുന്ന വാർത്തകൾ പ്രകാരം ജൂലൈ 12 ന് റിലീസ് ചെയ്ത ചിത്രത്തിന് തണുത്ത പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നാണ് വെറും 2 കോടി 40 ലക്ഷമാണ് ചിത്രം നേടിയത്. അക്ഷയ് കുമാറിന്റെ 15 വര്‍ഷത്തെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ് ആണ് സര്‍ഫിറയുടേതെന്ന് ഇന്‍ഡസ്ട്രി ട്രാക്കറായ സാക്‌നിക് റിപ്പോര്‍ട്ട് ചെയ്തു. പ്രീബുക്കിങിലും സിനിമ പിന്നോട്ട് പോയിരുന്നു. മുൻപ് ഇറങ്ങിയ ഓ മൈ ഗോഡ് എന്ന ചിത്രവും തിയേറ്ററിൽ പരാജയപ്പെട്ടിരുന്നു.

ALSO READ: മനുഷ്യ സ്നേഹത്തിൻറെ ഉദാത്തമായിട്ടുള്ള മാതൃകയാണ് ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പദ്ധതി: എ എ റഹീം എംപി

എയര്‍ ഡെക്കാണ്‍ എന്ന ആഭ്യന്തര വിമാന സര്‍വീസിന്റെ സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയായിരുന്നു സൂരറൈ പോട്ര്. ജി.ആര്‍. ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്‌ളൈ – എ ഡെക്കാണ്‍ ഒഡീസി എന്ന പുസ്തകത്തെ ആധാരമാക്കിയായിരുന്നു സുധ കൊങ്കര ഈ ചിത്രം ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News