മുക്കത്ത് അക്ഷയസെന്റര്‍ ഉടമയെ ആക്രമിച്ച സംഭവം; സദാചാര ആക്രമണമെന്ന് പരാതി

മുക്കം ചുള്ളിക്കാംപറമ്പിലെ അക്ഷയസെന്റര്‍ ഉടമയെ ആക്രമിച്ച സംഭവം സദാചാര ആക്രമണമെന്ന് പരാതി. പരിക്കേറ്റ പാഴൂര്‍ സ്വദേശി ആബിദ് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ 5 പേര്‍ക്കെതിരെ കേസെടുത്തു.

ALSO READ:സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുക്കം കൊടിയത്തൂര്‍ ചുള്ളിക്കാംപറമ്പില്‍ അക്ഷയ സെന്റര്‍ നടത്തിപ്പുകാരനെ മര്‍ദ്ദിച്ച സംഭവത്തിലാണ് സദാചാര ആക്രമണമെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. അക്ഷയ സെന്ററിലെ ജീവനക്കാരിയുമായി ആബിദിനും കുടുംബത്തിനും സൗഹൃദമുണ്ടായിരുന്നെന്നും അതാണ് മര്‍ദ്ദനത്തിന് കാരണമെന്നും ബന്ധുക്കള്‍ പറയുന്നു.

ALSO READ:ചടയമംഗലത്ത് ആളുമാറി യുവാവിനേയും ഭാര്യയേയും മര്‍ദിച്ചു; എസ് ഐയ്ക്കും ഗുണ്ടകള്‍ക്കുമെതിരെ കേസ്

ആബിദിനെ തട്ടിക്കൊണ്ടുപോവുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ സ്ഥാപനമായ അക്ഷയ സെന്ററില്‍ നിന്നും ബലമായി പിടിച്ചിറക്കി കാറില്‍ കേറ്റി കൊണ്ടുപോയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ആബിദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News