ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിനെ പുനര്‍നിര്‍മിച്ചെടുക്കുന്നതിനായി കേരളത്തിനൊപ്പം കൈകോര്‍ത്ത് യുഎഇ മണി എക്‌സ്‌ചേഞ്ചായ അല്‍-അന്‍സാരിയും. യുഎഇയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്‍-അന്‍സാരി എക്‌സ്‌ചേഞ്ച് വഴി പണം കൈമാറുന്നവര്‍ക്ക് ക്യാഷ് ട്രാന്‍സ്ഫര്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കി നല്‍കിക്കൊണ്ടാണ് വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി യുഎഇയുടെ ഒന്നാം നമ്പര്‍ മണി എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് അല്‍-അന്‍സാരി എക്‌സ്‌ചേഞ്ച് അവരുടെ ഫെയ്‌സ്ബുക്ക് പേജിലാണ് നല്‍കിയിട്ടുള്ളത്.
ALSO READ: വയനാടിന് സഹായപ്രവാഹം…; സംഭാവനകള്‍ നല്‍കിയത് കമല്‍ഹാസനും മമ്മൂട്ടിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍
‘കേരളമേ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നമുക്ക് ഒരുമിച്ച് നില്‍ക്കാം. ഒരുമിച്ച് നിന്നുകൊണ്ട് പുനര്‍നിര്‍മിക്കാം’ എന്ന ടാഗ്‌ലൈനോടു കൂടി നല്‍കിയിരിക്കുന്ന കുറിപ്പില്‍ അല്‍-അന്‍സാരി എക്‌സ്‌ചേഞ്ചിലൂടെ കേരളത്തിലെ ഉരുള്‍പൊട്ടല്‍ ഇരകളെ സഹായിക്കുക എന്നും കേരളത്തിലുണ്ടായ വിനാശകരമായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരെ സഹായിക്കാന്‍ അല്‍-അന്‍സാരി എക്‌സ്‌ചേഞ്ച് പ്രതിജ്ഞാബദ്ധരാണെന്നും പറയുന്നുണ്ട്. കൂടാതെ, ഇരകളേയും അവരുടെ കുടുംബത്തേയും സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സിഎംഡിആര്‍എഫ്) സൗജന്യ പണം കൈമാറ്റം തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായും സംഭാവന നല്‍കാന്‍ യുഎഇയില്‍ ഉടനീളമുള്ള തങ്ങളുടെ ഏതെങ്കിലും ശാഖകള്‍ സന്ദര്‍ശിച്ചാല്‍ മതിയാകുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കമ്പനി വ്യക്തമാക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here