കരീം ബെന്‍സേമയെ സ്വന്തമാക്കാന്‍ ഒരുങ്ങി അല്‍ ഇത്തിഹാദ്

റയല്‍ മുന്നേറ്റ നിര താരം കരീം ബെന്‍സേമയെ സ്വന്തമാക്കാന്‍ ഒരുങ്ങി സൗദി പ്രോ ലീഗ് ചാമ്പ്യന്‍മാരായ അല്‍ ഇത്തിഹാദ്. . സൂപ്പര്‍ താരങ്ങളെ അണി നിരത്തി സൗദി പ്രോ ലീഗ് ശക്തിപ്പെടുത്താനുള്ള സൗദി ഭരണകൂടത്തിന്റെ നീക്കത്തിന്റെ ഭാഗമായാണ് അല്‍ ഇത്തിഹാദ് ഫ്രഞ്ച് സൂപ്പര്‍ താരത്തെ സ്വന്തമാക്കാനായി രംഗത്തെത്തിയത്.

റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സീമയെ സ്വന്തമാക്കാനുള്ള ശ്രമം ശക്തമാക്കി സൗദി പ്രോ ലീഗ് ചാമ്പ്യന്‍മാരായ അല്‍ ഇത്തിഹാദ്. വമ്പന്‍ ഓഫര്‍ ആണ് ബെന്‍സീമയെ തേടി സൗദിയില്‍ നിന്ന് വന്നിരിക്കുന്നത്. ഓരോ സീസണിലും 100 മില്ല്യണ്‍ വീതം ലഭിക്കുന്ന രീതിയിലുള്ള കരാറുമായാണ് ഇത്തിഹാദ് ബെന്‍സേമക്കായി ബിഡ് സമല്‍പ്പിച്ചിരിക്കുന്നത്. ഇതിനോടപ്പം താരത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ താമസം എന്നിവ സംബദ്ധിച്ചും ആകര്‍ശകമായ ഓഫറുകളാണ് അല്‍ ഇത്തിഹാദ് ബെന്‍സേമക്കായി ഒരുക്കിയിരിക്കുന്നത്. അടുത്ത മാസത്തോടെ ബെന്‍സീമയുടെ റയല്‍ മാഡ്രിഡിലെ കരാര്‍ അവസാനിക്കാനിരിക്കെയാണ് ബെന്‍സേമക്കായി അല്‍ ഇത്തിഹാദ് രംഗത്തെത്തിയത്. റയലുമായി ഒരു വര്‍ഷത്തേക്കുള്ള വെര്‍ബെല്‍ എഗ്രിമെന്റിലെത്തിയിരുന്ന ബെന്‍സേമ പക്ഷെ ഇതുവരെ ഒദ്യോഗികമായ കരാറില്‍ ഒപ്പുവെച്ചിട്ടില്ല.

ഇതിനിടെ സൗദി പ്രോ ലീഗില്‍ നടന്ന മത്സരത്തിനിടെ ബെന്‍സേമയെ സ്വാഗതം ചെയ്ത് ഇത്തിഹാദിന്റെ ആരാധകരും രംഗത്തെത്തി. ബെന്‍സമയുടെ ചിത്രം ഫോണില്‍ ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്ന ആരാധകന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. റയല്‍ മാഡ്രിഡാകട്ടെ ക്യാപ്റ്റന്‍ കൂടിയായ ബെന്‍സേമയുടെ പ്രതികണത്തിനായ് കാത്ത് നില്‍ക്കുകയാണ്. ബെന്‍സേമ പോകുകയാണെങ്കില്‍ ഇഗ്ലീഷ് താരം ഹാരിക്കെയ്‌നെ സ്വന്തമാക്കാനാണ് റയല്‍ ഒരുങ്ങുന്നത്. സൗദിയില്‍ നിന്നുള്ള കരാര്‍ സ്വീകരിക്കാന്‍ ബെന്‍സീമക്ക് താല്പര്യമുണ്ടെന്ന് താരത്തിന്റെ ഏജന്റ് ഇതിനോടകം റയല്‍ മാഡ്രിഡിനെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ബെന്‍സേമയുടെ പേഴ്‌സണല്‍ ട്രെയിനര്‍ താരത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയത് റയല്‍ ആരാധകരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മികച്ച ഫോമില്‍ അല്ലെങ്കിലും റയലിനായ് സീസണില്‍ ഇത് വരെ 18 ഗോളുകളും 3 അസിസ്റ്റുകളും താരത്തിന് സ്വന്തമായുണ്ട്. ബെന്‍സേമയുടെ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി ക്ലബായ അല്‍ നസറിനായി കളിക്കുന്നുണ്ട്. ബെന്‍സീമ കൂടെ എത്തിയാല്‍ ലീഗ് അടിസ്ഥാനത്തില്‍ സൗദി ഫുട്‌ബോള്‍ കൂടുതല്‍ കരുത്താര്‍ജിക്കും.ബാഴ്‌സലോണ താരങ്ങളായ ബുസ്‌കറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നിവരും സൗദിയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ട്. മെസ്സിയെ സൗദിയില്‍ എത്തിക്കാനുള്ള ശക്തമായ നീക്കവുമായി അല്‍ ഹിലാലും രംഗത്തുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News